അഗപ്പേ ചർച്ചിൽ അമ്മമാരെ മതേർസ് ഡേയിൽ ആദരിച്ചു.

0
81
class="gmail_default">പി. സി. മാത്യു.
ഡാളസ്: സണ്ണിവെയിലിൽ സ്ഥിതി ചെയ്യുന്ന അഗപ്പേ ചർച്ചിൽ സാധാരണ ഞായറാഴ്ചകളിൽ നടന്നുവരുന്ന ആരാധനക്ക് ശേഷം മതേർസ് ഡേ പ്രമാണിച്ചു അമ്മമാരെ സ്നേഹത്തിന്റെ പ്രതീകമായി ചുമന്ന ഫ്രഷ് റോസാപുഷ്പവും ഗിഫ്റ്റും നൽകി പാസ്റ്റർ ഷാജി കെ. ഡാനിയേലും സിസ്റ്റർ ഷൈനി ചെറിയാനും സംയുക്തമായി ആദരിച്ചു.  തുടർന്ന് എല്ലാ അമ്മമാർക്കുമായി പ്രത്യേക പ്രാർത്ഥനയും നടത്തി.
അഗപ്പേ ഹോം ഹെൽത്ത് അഡ്മിനിസ്ട്രേറ്റർ ആൻഡ് ഡയറക്ടർ ഷൈനി ചെറിയാൻ മതേർസ് ഡേ സന്ദേശം നൽകി. കുട്ടികൾ ഇൻസ്ട്രക്ഷൻ മാനുവലുമായി ജീവിതത്തിലേക്ക് കടന്നുവരുന്നു എന്ന് തന്റെ മക്കളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട്, കുട്ടികൾ മാതാ പിതാക്കളെ അനുസരിക്കണമെന്നും അത് അവരുടെ ജീവിത അനുഗ്രഹമായി മാറുമെന്നും ഷൈനി ചെറിയാൻ പറഞ്ഞു.  ‘അമ്മ എന്തെങ്കിലും ആവശ്യപ്പെട്ടാൽ തങ്ങൾ തിരക്കിലാണെന്നു പറഞ്ഞു ഒഴിവാക്കുവാൻ പാടില്ലെന്നും അമ്മയുടെ ഇഷ്ടം ചെയ്തു കൊടുക്കണമെന്നും ഷൈനി പറഞ്ഞു. ദിനവൃത്താന്തം ഇരുപത്തിയെട്ട് ഒന്നാം അധ്യായം മുതൽ പതിന്നാലാം അധ്യായം വരെ പറഞ്ഞിട്ടുള്ള അനുഗ്രഹങ്ങൾ അനുസരിക്കുന്നവർക്കുള്ളതാണ്.  നിങ്ങൾക്കു അനുഗ്രഹം കിട്ടാതിരിക്കണമെങ്കിൽ അത് മാതാ പിതാക്കളെ അനുസരിക്കാതിരുന്നാൽ മതി.   കുട്ടികൾ ചെയ്യണ്ടതായ കാര്യങ്ങളുടെ ഒരു പ്രായോഗിക ലിസ്റ്റ് തന്നെ ഷൈനി നിരത്തുകയുണ്ടായി. സന്തോഷത്തോടെ മുറികൾ ക്‌ളീൻ ചെയ്യുക, പാത്രങ്ങൾ കഴുകുക, പച്ചക്കറികൾ അരിഞ്ഞു കൊടുക്കുക, വീടിന്റെ മുറ്റത്തെ കളകൾ പറിക്കുക, വീട്ടിലെ ചെറിയ കുട്ടികളെ പഠിക്കാനും മറ്റും സഹായിക്കുക, കടകളിൽനിന്നും വീട്ടു സാധനങ്ങൾ വാങ്ങുവാൻ സഹായിക്കുക, എവിടെയെങ്കിലും പോകുമ്പോൾ അനുവാദം വാങ്ങിയിട്ട് പോകുക, ഇങ്ങനെ പ്രായോഗിക ജീവിതത്തിൽ വേണ്ടതായ കാര്യങ്ങളുടെ സങ്കീർണത നിലനിർത്തി കൊണ്ട് ഷൈനി പ്രസംഗിച്ചു.
കുട്ടികളുടെ അടുത്തിരിക്കാൻ കഴിയാതെ ജോലിക്കു പോകുന്ന അമ്മമാരുടെ കുറ്റ ബോധത്തെപറ്റിയും ഷൈനി പ്രതിപാദിച്ചു. അതെ സമയം വീട്ടിൽ കഴിയുന്ന അമ്മമാർ ചിന്തിക്കുന്നത് അവരുടെ ജീവിതം കുഞ്ഞുങ്ങൾക്കായി നൽകുന്നു എന്നാണ്. നിങ്ങൾ നിങ്ങളായി തീരുന്നതു നിങ്ങളുടെ വിദ്യാഭ്യാസമോ പ്രൊഫഷനോ അല്ല. നേരെമറിച്ചു, എന്ത് തിരഞ്ഞെടുത്താലും സ്വർഗീയ പിതാവാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു.  നിങ്ങളുടെ ജീവിതത്തിനു വേണ്ടതായ അർഥം നൽകുകയും ചെയ്യുന്നു.  മാതാ പിതാക്കൾ കുട്ടികളെ അനുഗ്രഹിക്കണ്ടതും ആവശ്യമാണ്. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു അനുമോദനം പറയുകയും വേണം. അനുഗ്രഹവും ശാപവും നമ്മുടെ നാവിൽ തന്നെ ഇരിക്കുന്നു എന്ന് വിശുദ്ധ വേദപുസ്തകം ഉദ്ധരിച്ചു ഷൈനി തുടർന്നു.  നമ്മുടെ കുട്ടികൾ ദൈവത്തെ അറിഞ്ഞു ജീവിക്കുന്നു എന്നുള്ളതാണ് മാതാ പിതാക്കൾക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം എന്നും ഷൈനി എടുത്തു പറഞ്ഞു.  നിങ്ങളുടെ അമ്മയെ മറ്റു അമ്മമാരുമായി ഒരിക്കലും താരതമ്യപ്പെടുത്തി നോക്കാൻ പാടില്ല. കാരണം നിങ്ങളുടെ ‘അമ്മ എങ്ങനെ ഇരുന്നാലും, ആരായാലും ദൈവം നിങ്ങൾക്കായി തിരഞ്ഞെടുത്തതാണെന്നോർക്കണം. മതേർസ് ഡേ ലഞ്ചോടുകൂടി യോഗം അവസാനിച്ചു.

Share This:

Comments

comments