ഡോ. ഡയാന ഏബ്രഹാം സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

0
199

ജോയിച്ചൻ പുതുക്കുളം.

ഡാളസ്: ഡാളസ് പട്ടണത്തിനു സമീപ പ്രദേശമായ പാര്‍ക്കര്‍ സിറ്റി കൗണ്‍സിലിലേക്ക് മെയ് 4 നു നടന്ന തിരഞ്ഞെടുപ്പില്‍ ഡോ. ഡയാന ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ക്കര്‍ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്ക പ്പെടുന്ന ആദ്യ ഇന്‍ഡ്യന്‍ അമേരിക്കന്‍ വ്യക്തിയാണു ഡയാന.

 

അമേരിക്കന്‍ മലയാളി മാതാപിതാക്കളായ ജോര്‍ജ്ജ് മത്തായി CPA- ഐറീന്‍ ദമ്പതികള്‍ക്ക് ജനിച്ച ഡയാന, ഒക്കലഹോമയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1997ല്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഒക്കലഹോമയില്‍ നിന്നു മന:ശാസ്ത്രപഠനത്തില്‍ ബിരുദമെടുത്തശേഷം 1999ല്‍ സ്പ്രിംഗ് ഫീല്‍ഡ് മിസൗറിയില്‍ നിന്നും ഇതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് 2001ല്‍ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തില്‍ ന്യൂറോസൈക്കോളജിയിലും, മനോരോഗ ചികിത്സശാസ്ത്രത്തിലും (Psychopharmacology) ഡോക്ടറേറ്റ് കരസ്ഥമാക്കി. അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസില്‍ ഉദ്യോഗസ്ഥയായി വര്‍ത്തിച്ചുവരുമളവില്‍ ഗവണ്മെന്റിന്റെ പ്രത്യേക നിയോഗപ്രകാരം ന്യൂഡല്‍ഹിയിലെ യു. എസ്. നയതന്ത്ര കാര്യാലയത്തില്‍ 4 വര്‍ഷം പ്രതിനിധിയായി സേവനം അനുഷ്ഠിച്ചു. ഭാരതത്തിലെ ദൗത്യനിര്‍വ്വഹണത്തിനുശേഷം 2016ല്‍ മടങ്ങിയെത്തി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ജോലിയില്‍ തുടര്‍ന്നു. ഔദ്യോഗിക ജീവിതത്തോടൊപ്പം പാര്‍ക്കര്‍ സിറ്റിയിലെ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതയായിരുന്നു. സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നതിനു മുന്‍പ് സിറ്റി ഹോം റൂള്‍ ചാര്‍ട്ടര്‍ കമ്മീഷന്‍ (Home Rule Charter Commission) അംഗമായി സേവനം ചെയ്തു വരികയായിരുന്നു.

 

ഡാളസ് ഐ. പി. സി. ഹെബ്രോന്‍ സഭയില്‍ ആരാധിച്ചുവരുന്ന ഡോ. ഡയാനജോണ്‍സണ്‍ ഏബ്രഹാം മേലടത്ത് ദമ്പതികള്‍ക്ക് ഗാബ്രിയേല, അനബെല്ല എന്ന രണ്ട് മക്കള്‍ ഉണ്ട്.

Share This:

Comments

comments