വിസ തട്ടിപ്പ് .പ്രതി മുങ്ങി.

0
3252
dir="auto">വിഷ്ണു നന്ദന്‍.
കോട്ടയം:വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 350-ഓളം യുവതീയുവാക്കളിൽ നിന്നും ഒരു ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെ തട്ടിപ്പു നടത്തിയ കേസിൽ കോട്ടയം കൈപ്പുഴ സ്വദേശി റോബിൻ മാത്യുവിനെ പോലീസ് തിരയുന്നു.ഇയാൾ യു.എസിലേയ്ക്ക് കടന്നതായി സംശയിക്കുന്നു.കേസിലെ രണ്ടാം പ്രതി റോബിൻ മാത്യുവിന്റെ പിതാവിനെ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു. കാനഡ, ന്യൂസിലൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പണം തട്ടിയെടുത്തത്.ഒന്നാം പ്രതി റോബിൻ മാത്യു, മൂന്നാം പ്രതി നവീൻ, നാലാം പ്രതി ജയിംസ് എന്നിവരുടെ ചിത്രങ്ങൾ സഹിതം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഗാന്ധിനഗർ പോലീസുമായി ബന്ധപ്പെട്ട വാൻ അറിയിക്കുന്നു.
Phone No: +91 481 259721001A

Share This:

Comments

comments