ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് : ഹൂസ്റ്റണില്‍ പ്രമോഷണല്‍ യോഗം 28ന്.

0
113
ജോയിച്ചൻപുതുക്കുളം.
 ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്‌ചോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായുള്ള രജിസ്‌ട്രേഷന്‍ സ്വീകരിക്കലും സംഗീത ശുശ്രൂഷയും ഏപ്രില്‍ 28 ന് ശനിയാഴ്ച വൈകിട്ട് 5.30 ന് ഹെബ്രോന്‍ ഐ.പി.സി സഭയില്‍ വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകനായ പാസ്റ്റര്‍ ഡോ.സാബു വര്‍ഗീസ് ദൈവവചന പ്രഭാഷണം നടത്തും. ഐ.പി.സി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

 

ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി ബ്രദര്‍ എബി മാത്യൂ നേതൃത്വം നല്‍കും.

 

എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കുകള്‍ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Share This:

Comments

comments