ചോരക്കുഞ്ഞിനെ കൊന്നു ചെടിച്ചട്ടിയില്‍ കുഴിച്ചു മൂടി; അമ്മ അറസ്റ്റില്‍.

0
578
പി.പി. ചെറിയാന്‍.

കരോള്‍ട്ടണ്‍ (ടെക്‌സസ്): പ്രസവിച്ച ഉടനെ കുഞ്ഞിന്റെ മുഖത്ത് തുണിയിട്ടു മൂടി മരണം ഉറപ്പാക്കി ചെടിച്ചട്ടിയില്‍ കുഴിച്ചു മൂടി സമീപത്തുള്ള സെമിത്തേരിയില്‍ ഉപേക്ഷിച്ച കൗമാരക്കാരിയായ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് മൂന്നിന് നടന്ന സംഭവത്തില്‍ ഏപ്രില്‍ 16 ചൊവ്വാഴ്ചയായിരുന്നു അറസ്റ്റ്. ജാസ്മിന്‍ ലോപസ് (18) ആണ് അറസ്റ്റിലായത്. ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് വൈകിയതാണ് അറസ്റ്റ് ഇത്രയും നീണ്ടു പോകാന്‍ കാരണം.

 

34 ആഴ്ച പ്രായമായ കുഞ്ഞിനെ പ്രസവിച്ചുവെന്നും ഉടനെ കുട്ടി മരിച്ചിരുന്നുവെന്നുമാണ് ജാസ്മിന്‍ ലോപസ് പൊലീസിന് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച ഉടനെ കാമറയില്‍ കണ്ടെത്തിയ ദൃശ്യത്തില്‍ നിന്നാണ് കുഞ്ഞിന് ജീവനുണ്ടായിരുന്നതായി പോലീസ് മനസ്സിലാക്കിയത്.

 

അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നവര്‍ പോലും അറിയാതെ ശുചിമുറിയിലാണ് ഇവര്‍ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞു കരയാന്‍ ശ്രമിക്കുന്നതിനിടെ തുണി ഉപയോഗിച്ചു കുട്ടിയുടെ മുഖം അമര്‍ത്തി ചലനം നിലച്ചു എന്ന് ഉറപ്പാക്കി. തുടര്‍ന്ന് കുട്ടിയെ ബാക്ക് പാക്കിലാക്കി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കൂട്ടുകാരിയുടെ വീട്ടിലെത്തി. കുട്ടി മരിച്ചുവെന്നും വീണ്ടും ഉറപ്പായതോടെ ഇരുവരും അടുത്തുള്ള ഹോം ഡിപ്പോയില്‍ നിന്നും വലിയൊരു ചെടിച്ചട്ടി വാങ്ങി അതിനുള്ളില്‍ കുട്ടിയെ കിടത്തി മണ്ണിട്ടുമൂടി. തുടര്‍ന്ന് അടുത്ത ദിവസം പെറി സെമിത്തേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അറസ്റ്റു ചെയ്ത മാതാവിനെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി. 500,000 ഡോളറിന്റെ ജാമ്യം നല്‍കാന്‍ ഉത്തരവായിട്ടുണ്ട്.

Share This:

Comments

comments