തെളിവുകളുടെ അപര്യാപ്തത; അനുമതി നിഷേധിക്കുന്ന എച്ച് 1 വിസകളുടെ എണ്ണം വര്‍ധിക്കുന്നു.

0
312
പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍ ഡിസി : എച്ച് 1 വിസകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട തെളിവുകളുടെ അപര്യാപ്തത മൂലം തിരസ്ക്കരിക്കപ്പെടുന്ന വിസകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.

 

2019 ഫിസിക്കല്‍ വര്‍ഷം എച്ച് 1 വിസകള്‍ക്ക് ലഭിച്ച പുതിയ അപേക്ഷകളില്‍ മൂന്നില്‍ ഒരു ഭാഗവും റിന്യുവലിന് ലഭിച്ച അപേക്ഷകളില്‍ 18 ശതമാനവും തള്ളികളഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. 2020 ലേക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന എച്ച്1 വിസകളുടെ എണ്ണം 65,000 ആണെന്നും ഏപ്രില്‍ അഞ്ചിന് തന്നെ ആവശ്യമായ അപേക്ഷകള്‍ ലഭിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.

 

2018 ല്‍ നാലില്‍ ഒരു ഭാഗം പുതിയ എച്ച് 1 വിസകളാണ് തള്ളി കളഞ്ഞെങ്കില്‍ 2019 ല്‍ അത് മുപ്പത്ത് ശതമാനമായി ഉയര്‍ന്നു. ബൈ അമേരിക്കന്‍ ആന്റ് എയര്‍ അമേരിക്കന്‍ എന്ന ട്രംപിന്റെ പുതിയ എക്‌സിക്യൂട്ടിവ് ഉത്തരവ് വന്നതിനുശേഷം എച്ച്1 വിസ അപേക്ഷകര്‍ സമര്‍പ്പിക്കേണ്ട തെളിവുകളുടെ (രേഖകളുടെ) എണ്ണം വര്‍ധിപ്പിച്ചതാണ് ഇതിനു കാരണം.

 

(https://bit.ly/2d5qy8c) എന്ന വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 10 പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് അപേക്ഷകള്‍ തള്ളുന്നതിന് കാരണം 2021 ലേക്കുള്ള അപക്ഷേകള്‍ സമര്‍പ്പിക്കുന്നവര്‍ സൂക്ഷ്മ പരിശോധനകള്‍ക്കുശേഷം മാത്രം അയയ്ക്കാവൂ എന്ന മുന്നറിയിപ്പും നല്‍കി.

Share This:

Comments

comments