സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക കാതോലിക്കാ ദിനമാചരിച്ചു.

0
103

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌സൗത്ത് വെസ്‌റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപോലിത്ത വലിയ നോമ്പിലെ മുപ്പത്താറാം ഞായറാഴ്ച ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക സന്ദര്‍ശിക്കുകയും കാതോലിക്കാ ദിനാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.

 

കാതോലിക്കാ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ നോമ്പ് മനുഷ്യ ജീവിതത്തില്‍ നല്‍കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു തിരുമേനിയുടെ മുഖ്യസന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗം മനോജ് തോമസ് തദവസരത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

 

ഇടവകയില്‍ പ്രഥമ സന്ദര്‍ശനം നടത്തിയ തിരുമേനിയെ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വം സ്വീകരിച്ചു. തിരുമേനി ഇടവകയിലെ വിവിധ ആത്മീയ സംഘടനകളുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുകയും ഉചിതമായ പ്രബോധനങ്ങള്‍ നടത്തുകയും ചെയ്തു.

 

വികാരി ഫാ. ഐസക്ക് ബി. പ്രകാശ്, ട്രസ്റ്റി റജി സ്കറിയ, സെക്രട്ടറി ഷിജിന്‍ തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

Share This:

Comments

comments