നവതിയുടെ നിറവില്‍ റവ. പി. ചാക്കോ.

0
108

ജോയിച്ചൻ പുതുക്കുളം.

ഡിട്രോയിറ്റ്: മാര്‍ത്തോമാ സഭയുടെ സീനിയര്‍ വൈദീകന്‍ റവ. പി. ചാക്കോയുടെ നവതി ആഘോഷങ്ങള്‍ ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ വച്ചു നടത്തപ്പെട്ടു. വികാരി റവ. ജോജി ഉമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റവ. പി. ചാക്കോയെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് തോംസണ്‍ ഡേവിഡ് ആശംസകള്‍ നേരുകയും ട്രസ്റ്റിമാരായ ജോര്‍ജ് കോശി, ഷാജി തോമസ് എന്നിവര്‍ ഇടവകയുടെ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.

 

മാര്‍ത്തോമാ സഭയുടെ സുവിശേഷകനായി ഇരുപത് വര്‍ഷക്കാലം മലേഷ്യ, സിംഗപ്പൂര്‍, പാലക്കാട്, അന്‍ഡമാന്‍- നിക്കോബാര്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ച റവ. പി. ചാക്കോ, സഭയുടെ പട്ടക്കാരനായി ഇരുപതു വര്‍ഷം ശുശ്രൂഷ നിര്‍വഹിച്ചു. ഇപ്പോള്‍ ഡിട്രോയിറ്റില്‍ മകന്‍ ഡോ. സോമന്‍ ഫിലിപ്പ് ചാക്കോയോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു. മാര്‍ത്തോമാ സഭയുടെ ഹോസ്‌ക്കോട്ട് മിഷന് തുടക്കംകുറിച്ചവരില്‍ ഒരാളാണ് റവ. പി. ചാക്കോ.

 

ഒരു വൈദീകന്‍ എങ്ങനെയായിരിക്കണം, എന്തായിരിക്കണം എന്നത് സ്വന്തം ജീവിതംകൊണ്ട് കാട്ടിക്കൊടുക്കുന്ന സമര്‍പ്പിതനായ സുവിശേഷകനാണ് റവ.പി.ചാക്കോ. “പ്രവാചക സന്ദേശം’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. മാര്‍ത്തോമാ സഭയുടെ പട്ടക്കാരന്‍ റവ. മാത്യു കെ. ജാക്‌സണ്‍ മരുമകനാണ്. ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവക റവ. പി.ചാക്കോയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്നു.

Share This:

Comments

comments