അമേരിക്കന്‍ മലയാളികളുടെയും ഉറ്റ സുഹ്രുത്ത് ഡോ. ബാബു പോളിനു ഫൊക്കാനയുടെ ആദരാഞ്ജലികള്‍.

0
185

ജോയിച്ചൻ പുതുക്കുളം.

ഫൊക്കാനയുടെയും ,അമേരിക്കന്‍ മലയാളികളുടെയും ഉറ്റ സുഹ്രുത്തും ,നല്ല ഭരണകര്‍ത്താവായും ,എഴുത്തുകാരനും, പ്രഭാഷകനുമായും തിളങ്ങിയ ഡോ. ബാബു പോള്‍ ഐ.എ.എസിന്റെ നിര്യാണത്തിനത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി .

 

അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം എഴുത്തും ,പ്രഭാഷണവുമായി റിട്ടയര്‍മെന്റ് ജീവിതം നയിച്ച് വരുകയായിരുന്നു . ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയത് അദ്ദേഹം ഇടുക്കി കലക്ടര്‍ ആയിരിക്കെ ആണ്. സിവില്‍ സര്‍വിസില്‍ ഏഴാം റാങ്കും നേടി അദ്ദേഹം പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനനം നടത്തി. കേരളത്തിലെ പത്രങ്ങളിലെന്നപോലെ അമേരിക്കന്‍ മലയാളി മീഡിയയിലും അദ്ദേഹം സജീവമായിരുന്നു.

 

ഫൊക്കാനയുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന ഡോ. ബാബു പോള്‍ ഐ.എ. എസ് , അഡീഷനല്‍ ചീഫ് ക്രട്ടറിയായിരിക്കുബോഴും അതിന് ശേഷവും ഫൊക്കാനയുടെ പല കണ്‍വെന്‍ഷനുകളിലും പങ്കെടുത്തിരുന്നു.

 

ഡോ. ബാബു പോള്‍ ഐ.എ.എസിന്റെ നിര്യാണത്തോട് ഫൊക്കാനക്ക് നല്ല ഒരു സുഹൃത്തും വഴികാട്ടിയുമാണ് നഷ്ടമായതെന്നും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ ആന്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാത്ഥിക്കുന്നതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ്,ട്രഷര്‍ സജിമോന്‍ ആന്റണി ,എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് , നാഷണല്‍ കമ്മിറ്റി മെംബേര്‍സ്,ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് എന്നിവര്‍ അറിയിച്ചു.

Share This:

Comments

comments