രണ്ടാമത് ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാറ്റ്മിന്റൻ ടൂര്‍ണമെൻറ്‌ ജൂണ്‍ 8-ന് ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍.

0
90
സെബാസ്റ്റ്യൻ ആൻ്റണി.
 

ന്യൂജേഴ്സി:  നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്‌തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമർസെറ്റ് അമേരിക്കൻ മലയാളി കായിക പ്രേമികൾക്കായി ഒരുക്കുന്ന രണ്ടാമത് ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാറ്റ്മിന്റൻ ടൂര്‍ണമെൻറ്‌ ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍ വച്ച് നടത്തപ്പെടുന്നു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍നിന്നുള്ള ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

മത്സരങ്ങൾക്ക്‌ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾ $60 രജിസ്ട്രേഷൻ ഫീസ് നൽകി മെയ് 26-ന്  മുമ്പായി ടീമുകളുടെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിക്കുന്നു.

ടൂര്‍ണമെൻറ്‌ 2019 ജൂണ്‍ 8-ന് ശനിയാഴ്ച സോമര്‍സെറ്റ് സെൻറ്‌ തോമസ് സിറോ മലബാര്‍ ഫൊറോനാ ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളിലാണ് നടക്കുക. യോഗ്യതാ റൗണ്ടില്‍ ജോസഫ് ഫാദേഴ്സ് ടീമുകളില്‍ നിന്നും യോഗ്യത നേടിയ ടീമുകളാണ് സോമര്‍സെറ്റ് ചര്‍ച്ചിനെ പ്രതിനീധികരിച്ച് ജൂണ്‍ 8-ന് നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. മൊത്തം 24 ടീമുകൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുക.

വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഈ മത്സരത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്.

സോമര്‍സെറ്റ് സെൻറ്.തോമസ് സിറോ മലബാര്‍ ദേവാലയത്തിലെ ജോസഫ് ഫാദേഴ്‌സ് ടീം  സംഘടിപ്പിക്കുന്ന ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിനും, ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ബഹു. വികാരി അച്ചനും സംഘാടകരും ഏവരെയും പള്ളി അങ്കണത്തിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

ബാറ്റ്മിന്റൻ കോര്‍ട്ടിന് അകത്തും പുറത്തും എല്ലാവരുടെയും വിലയേറിയ പിന്തുണയും, ഒപ്പം സഹകരണവും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

മത്സര വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

തീയതി : 8 ജൂണ്‍, 2019 (ശനിയാഴ്ച്ച )

സമയം : രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ

സ്ഥലം : സെൻറ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യൂ ജേഴ്സി 08873

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജോൺസൺ ഫിലിപ്പ്- (732) 882-8722
ബിജു ചക്കുപുരക്കൽ- (732) 762-3622
ജോബിൻ ജോർജ്- (908) 328-8013

രജിസ്റ്റർചെയ്യാൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

http://tinyurl.com/stsmcc-badminton-2019

Share This:

Comments

comments