അന്നമ്മ കാലായില്‍ ചിക്കാഗോയില്‍ നിര്യാതയായി.

0
208

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനായിരുന്ന അന്തരിച്ച ഫിലിപ്പ് കാലായിലിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് കാലായില്‍ ഏപ്രില്‍ 11-ന് വ്യാഴാഴ്ച ചിക്കാഗോയില്‍ നിര്യാതയായി. പരേത കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ കട്ടപ്പുറം കുടുംബാംഗമാണ്.

 

മക്കലായ ടോം & ആന്‍സി (കൂവക്കാട്ടില്‍) കാലായില്‍, സാലസ് & നാനി (സോണി) കാലായില്‍, പരേതയായ ലിസ & ടോമി പുല്ലുകാട്ട്, ലത കാലായില്‍ എന്നിവരും 8 കൊച്ചുമക്കളും, 16 കുഞ്ഞുമക്കളുമുണ്ട്.

 

സംസ്കാര ചടങ്ങിനോടനുബന്ധിച്ചുള്ള പൊതുദര്‍ശനം (വെയ്ക്) ഏപ്രില്‍ 14-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 9 മണി വരെ സ്മിത്ത് കൊര്‍കോരണ്‍ ഫ്യൂണറല്‍ ഹോമില്‍ (6150 N. CICERO Ave, Chicago) വച്ചും, തുടര്‍ന്ന് 15-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് ക്യൂന്‍ ഓഫ് ഓള്‍ സെയിന്റ്‌സ് ബസിലിക്കയില്‍ വച്ചും (6280 N. Sauganash Ave, Chicago) നടത്തുന്ന ദേവാലയ ശുശ്രൂകള്‍ക്കുശേഷം നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാര ശുശ്രൂഷകളും നടത്തും.

 

Share This:

Comments

comments