മാണി സാർ കേരളം കണ്ട ശക്തനായ നേതാവ്: പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക.

0
109
class="gmail_default">പി.സി.മാത്യു.
ന്യൂയോർക്ക്: കേരളം കണ്ട അതിശക്‌തനായ നേതാവായിരുന്നു ശ്രീ കെ. എം. മാണി. എന്ന് പ്രവാസി കേരള കോൺഗ്രസ്  ഓഫ് നോർത്ത് അമേരിക്ക കഴിഞ്ഞ ദിവസം ദേശീയമായി സംഘടിപ്പിച്ച കോൺഫറൻസ് കാൾ യോഗത്തിൽ  വിലയിരുത്തി.  അടിയന്തിരമായി നാഷണൽ വർക്കിംഗ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു വിളിച്ചു കൂട്ടിയ യോഗത്തിൽ അമേരിക്കൻ മലയാളി നേതാവും മുൻ കേരള വിദ്യാർത്ഥി കോൺഗ്രസ് നേതാവുമായ ശ്രീ  അനിയൻ ജോർജ് അധ്യക്ഷത വഹിച്ചു.  ശ്രീ ഷോളി കുമ്പിളുവേലി, ശ്രീ ജോൺ സി. വര്ഗീസ് എന്നിവർ യോഗത്തിനു നേതൃത്വം കൊടുത്തു. നാഷണൽ പ്രസിഡന്റ് ജെയ്‌ബു കുളങ്ങര, നാഷണൽ സെക്രെട്ടറി സണ്ണി കാരിക്കൽ, ഡാളസ് ചാപ്റ്റർ പ്രെപസിഡന്റ് തോമസ് എബ്രഹാം, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫാൻസിസ്‌ ചെറുകര, നാഷണൽ സെക്രട്ടറി
സണ്ണി വള്ളിക്കളം, അഡ്വൈസറി ചെയർ സഖറിയ കരുവേലി, തോമസ് ചെല്ലേത്, ഡാളസ് ചാപ്റ്റർ സെക്രട്ടറി വര്ഗീസ് കയ്യാലക്കകം മുതലായവർ പ്രസംഗിച്ചു.  മുഖ്യ അതിഥിയായി അമേരിക്കൻ മലയാളി  മീഡിയ ടൈക്കൂൺ  പി. പി. ചെറിയാൻ പങ്കെടുത്തു പ്രസംഗിച്ചു. “കെ. കരുണാകരൻ കഴിഞ്ഞാൽ ഐക്യ ജനാധിപത്യ മുന്നണിയുടെ അതി ശക്തനായ നേതാവ് ആരെന്നു ചോദിച്ചാൽ ശ്രീ മാണി സർ ആണെന്ന് താൻ പറയുമെന്നത് പി. പി. തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഹൂസ്റ്റണിൽ നിന്നും ജോസ് ചാഴികാടൻ: തിരുവന്തപുരത്ത്  ആവശ്യങ്ങളുമായി എത്തുന്നവരെ സ്നേഹവായ്‌പോടെ  മാണിസാർ കെയർ ചെയ്യുന്ന വിധങ്ങൾ വിവരിച്ചത് ഹൃദയ സ്പർശമായി മാറി.
നാഷണൽ പ്രസിഡണ്ട് ജെയ്‌ബു കുളങ്ങര, നാഷണൽ  കോഓർഡിനേറ്റർ മാത്തുക്കുട്ടി ആലും പരംമ്പിൽ, അഡ്വൈസറി ബോർഡ് ചെയര്മാന് സഖറിയ കരുവേലി, നാഷണൽ സെക്രട്ടറി സജി പുതൃക്കയിൽ, സണ്ണി വളളിക്കളം ചിക്കാഗോ, ജേക്കബ് എബ്രഹാം ഡാളസ്  എന്നിവർ മാണി സർ കേരളത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ഉദ്ധരിച്ചു പ്രസംഗിച്ചു.  വേൾഡ് മലയാളീ കൗൺസിൽ അഡ്വൈസറി ബോർഡ് ചെയര്മാന് ചാക്കോ കോയിക്കലേത്, നാഷണൽ പ്രസിഡന്റ് ജെയിംസ് കൂടൽ എന്നിവർ അനുശോചനങ്ങൾ അറിയിച്ചു.  ന്യൂയോർക്, ചിക്കാഗോ, ഹൂസ്റ്റൺ, ഡാളസ് മുതലായ സിറ്റികളിൽ അനുശോചന യോഗം സംഘടിപ്പിക്കുമെന്ന് പി. സി. മാത്യു അറിയിച്ചു.
കേരള രാഷ്ട്രീയം കണ്ടതിൽ മികവുറ്റ നിയമസഭാ സാമാജികൻ, ജനോപകാര പ്രദമായ പദ്ധതികൾ പഠിച്ചു നിയമ സഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടുന്ന എം. എൽ. എ., സമർത്ഥനായ മന്ത്രി, പാലാ എന്ന നിയോജക മണ്ഡലത്തെ മനോഹരമാക്കുവാൻ വളരെ അധികം പ്രവർത്തനം കാഴ്ച്ച വെച്ച തോല്പിയ്ക്കാൻ കഴിയാത്ത നേതാവ്, മനുഷ്യ സ്‌നേഹി, എന്നൊക്കെ ഓർക്കാനുണ്ട് മാണിസാറിനെപ്പറ്റിഎന്ന് ഏവരും ഓർമിച്ചു.
നിർധനർക്ക് വേണ്ടി കാരുണ്യ ലോട്ടറിയും അത് സംബന്ധിച്ചുള്ള പദ്ധതികളും പ്രവാസികൾക്കു വേണ്ടി കൂടിയാണ് നടപ്പാക്കിയത്. ലണ്ടനിൽ പാര്ലമെന്റ് സാമാജികർക്കു മുന്നിൽ അധ്വാന വർഗ സിദ്ധാന്ധം അവതരിപ്പിച്ചത് ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചു. പ്രവാസികൾക്ക് നാട്ടിലെത്തുമ്പോൾ എന്ത് വിഷയവുമായി മാണിസാറിനെ സമീപിച്ചാലും അദ്ദേഹം തീരുമാനം ഉണ്ടാക്കുമായിരുന്നു. കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തുവാൻ മാണിസാർ മുൻകൈ എടുത്തത് പ്രവാസികൾക്ക് ആശ്വാസമായി തീർന്ന ഒരു വലിയ കാര്യം തന്നെ ആണ് യോഗം വിലയിരുത്തി.
അചഞ്ചലമായ നേതൃത്വ പാടവത്തിന്റെ പര്യായമായിരുന്ന മാണിസാർ വിവാദത്തിൽ പെടുമ്പോളും തളരാത്ത ആത്മ വിശ്വസവും ഈശ്വര ഭക്തിയും ഉണ്ടായിരുന്ന തിനാൽ അതിനെയെല്ലാം മറികടന്നു എന്നുമാത്രമല്ല കേരളം കണ്ട സമർത്ഥനായ ധന മന്ത്രി, നിയമ മന്ത്രി എന്നുകൂടി ഉറപ്പായും ചരിത്രത്തിൽ മാണി സർ അറിയപ്പെടും. രണ്ടു മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ നൂറോളം അമേരിക്കയിൽ നിന്നും നൂറിലധികം പേർ പങ്കെടുത്തു. പെങ്കെടുത്ത ഏവർകും ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി. വര്ഗീസ് നന്ദി പ്രകാശിപ്പിച്ചു.

Share This:

Comments

comments