ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍.

0
101

ജോയിച്ചന്‍ പുതുക്കുളം.

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ 13-നു ശനിയാഴ്ച വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ത്ഥന, ധ്യാനയോഗം എന്നിവയോടുകൂടി ആരംഭിക്കും. ഏപ്രില്‍ 14-നി ഞായറാഴ്ച രാവിലെ 9.30-നു വി. കുര്‍ബാനയും, തുടര്‍ന്നു ഓശാന ശുശ്രൂഷയും നടത്തപ്പെടും.
ഏപ്രില്‍ 17-നു ബുധനാഴ്ച വൈകുന്നേരം 6.30-നു വിശുദ്ധ കുര്‍ബാനയും, പെസഹാ ശുശ്രൂഷയും നടത്തും. ഏപ്രില്‍ 19-നു ദുഖവെള്ളിയാഴ്ച രാവിലെ 8.30-നു ശുശ്രൂഷകള്‍ ആരംഭിക്കും.ഏപ്രില്‍ 20-നു ശനിയാഴ്ച രാവിലെ 9.30-നു വിശുദ്ധ കുര്‍ബാനയും, ഏപ്രില്‍ 21-നു ഞായറാഴ്ച രാവിലെ 9.30-നു വിശുദ്ധ കുര്‍ബാനയും, ഉയിര്‍പ്പിന്റെ ശുശ്രൂഷയും നടത്തും. ഏപ്രില്‍ 15,16,18 (തിങ്കള്‍, ചൊവ്വ, വ്യാഴം) എന്നീ ദിവസങ്ങളില്‍ പള്ളിയില്‍ സന്ധ്യാ പ്രാര്‍ത്ഥനയുണ്ടായിരിക്കുന്നതാണ്.
കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് വികാരി റവ.ഫാ. വര്‍ഗീസ് കരിത്തലയ്ക്കല്‍, റവ.ഫാ. ലിജു പോള്‍, റവ.ഫാ. തോമസ് നെടിയവിള എന്നിവര്‍ നേതൃത്വം നല്‍കും.
ഷെവലിയാര്‍ ജയ്‌മോന്‍ സ്കറിയ അറിയിച്ചതാണിത്.

Share This:

Comments

comments