ചിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വചന പ്രഘോഷണം.

0
57
ജോയിച്ചന്‍ പുതുക്കുളം.

ചിക്കാഗോ: എവന്‍സ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വച്ചു മെയ് 19,20,21,22 തീയതികളില്‍ സുപ്രസിദ്ധ ധ്യാന ഗുരു റവ.ഫാ. ദാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ വചനശുശ്രൂഷ നടത്തപ്പെടുന്നു.
വചന പ്രഘോഷണരംഗത്ത് പ്രശംസനീയ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ദാനിയേല്‍ അച്ചന്‍ ഒരു അധ്യാപകന്‍ കൂടിയാണ്.
“വിശുദ്ധ ലിഖിതങ്ങള്‍ ഗ്രഹിക്കുവാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു’ (ലൂക്കാ 24:45) എന്നതാണ് പ്രമേയം.
വി. കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വചനശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഏവരേയും മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ബാബു മഠത്തില്‍പറമ്പിലും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും സ്വാഗതംചെയ്യുന്നു.
തീയതി, സമയം: മേയ് 19,20, 21,22. എല്ലാദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ.
സ്ഥലം: St. Marys Malankara Catholic Church, 1208 Ashland Ave, Evanston, IL 60202.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബാബു മഠത്തില്‍പറമ്പില്‍ (773 754 9638), ബെഞ്ചമിന്‍ തോമസ് (847 529 4600), രഞ്ജന്‍ ഏബ്രഹാം (847 287 0661), രാജു വിന്‍സെന്റ് (630 890 7124).

Share This:

Comments

comments