320-ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരും; ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ.

0
52

ജോയിച്ചന്‍ പുതുക്കുളം.

ചിക്കാഗോ: ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ഏപ്രില്‍ ഏഴാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30-നു എല്‍മസ്റ്റിലുള്ള 2200 ഫോര്‍ പോയിന്റ് ഷെറാട്ടണില്‍ വച്ചു കൂടിയ യോഗത്തില്‍ ഇലക്ഷന്‍ ചര്‍ച്ച നടത്തി. പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ യോഗത്തിന്റെ മോഡറേറ്ററായിരുന്നു. മുന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ ഇന്ത്യയില്‍ നടക്കാന്‍പോകുന്ന ഇലക്ഷന്റെ പ്രാധാന്യത്തെക്കുറിച്ചും, പ്രവാസികളുടെ സജീവമായ പങ്കാളിത്തത്തെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചു.
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു, മുന്‍ പ്രസിഡന്റുമാരായ തോമസ് മാത്യു, സതീശന്‍ നായര്‍ എന്നിവരും സന്തോഷ് നായര്‍, റിന്‍സി കുര്യന്‍, സജി കുര്യന്‍, ഏബ്രഹാം ജോര്‍ജ്, ആന്‍ഡ്രൂസ് ചെറിയാന്‍ എന്നിവരും സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തില്‍ യു.ഡി.എഫ് 20-ല്‍ 20 സീറ്റും നേടുമെന്നും കേന്ദ്രത്തില്‍ യു.പി.എ 320-ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും യോഗം വിലയിരുത്തി. ഹെറാള്‍ഡ് ഫിഗുരേദോ യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

Share This:

Comments

comments