കെ.എം. മാണി എം.എല്‍.എയുടെ നിര്യാണത്തില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത അനുശോചിച്ചു.

0
66

ജോയിച്ചന്‍ പുതുക്കുളം.

ചിക്കാഗോ: പാലായുടെ പ്രിയ പുത്രനും, പാലാക്കാരുടെ സ്വന്തവും, കേരളാ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവും, കേരള രാഷ്ട്രീയത്തിലെ സൂര്യതേജസുമായിരുന്ന കെ.എം. മാണിസാറിന്റെ നിര്യാണം കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയ്ക്കും, കേരള രാഷ്ട്രീയത്തിനും സഹൃദയരായ ഏവര്‍ക്കും തീരാനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അനുയായികള്‍ക്കും പ്രതിയോഗികള്‍ക്കും പ്രിയങ്കരനായിരുന്നു മാണിസാര്‍.
അദ്ദേഹത്തിന്റെ മരണത്തില്‍ ദുഖാര്‍ത്തരായിരിക്കുന്ന പ്രിയപ്പെട്ട കുടുംബാംഗങ്ങളോടും, വിശിഷ്യാ ജോസ് കെ.മാണി സാറിനോടും, കേരള ജനതയോടും ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ പേരിലുള്ള അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനുവേണ്ടിയും, മാണിസാറിന്റെ ആത്മശാന്തിക്കായും പ്രാര്‍ത്ഥിക്കുന്നു.

Share This:

Comments

comments