അഞ്ചു വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

0
54
പി.പി. ചെറിയാന്‍.

ന്യൂ മെക്‌സിക്കൊ : അഞ്ചു വയസ്സുള്ള മകളെ ഹോംവര്‍ക്ക് ചെയ്യുന്നതിന് വിസമ്മതിച്ചതില്‍ നിയന്ത്രണം വിട്ട പിതാവ് ഷൂ ഉപയോഗിച്ചു തലയ്ക്കും ശരീരത്തിലും ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. യുഎസിലെ ന്യൂ മെക്‌സിക്കോയില്‍ നടന്ന സംഭവത്തില്‍ പിതാവ് ബ്രാന്‍ഡന്‍ റെയ്!നോള്‍ഡിനെ (36) പൊലീസ് അറസ്റ്റു ചെയ്തു.

 

ഏപ്രില്‍ അഞ്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ വിളിച്ചു കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വീട്ടില്‍ എത്തിയത്. പരിശോധനയില്‍ കുട്ടി കിടന്നിരുന്ന ലിവിംഗ് റൂമിന്റെ ചുമരിലും കാര്‍പറ്റിലും രക്തം കണ്ടെത്തിയതായും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നതായും അല്‍ബുക്വര്‍ക്ക് പോലീസ് ചീഫ് മൈക്കിള്‍ പറഞ്ഞു. കുട്ടിയെ ഉടനെ ന്യൂ മെക്‌സിക്കൊ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു.

 

ഹൃദയഭേദക കാഴ്ചയെന്നായിരുന്നു കുട്ടിയെ കണ്ട പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. വീടിനകത്തു വേറെ കുട്ടികള്‍ ഇല്ലായിരുന്നുവെന്നും കുട്ടിയുടെ മാതാവുമായി നിയമ തര്‍ക്കം നിലവിലുണ്ടെന്നും കുട്ടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പിതാവിനായിരുന്നുവെന്നും പോലീസ് പറഞ്ഞു.

 

ഹോംവര്‍ക്ക് ചെയ്യാന്‍ വിസമ്മതിച്ച കുട്ടിയെ ക്രൂരമായി മര്‍ദിക്കാന്‍ ആരംഭിച്ചുവെന്നും പിന്നെ നടന്നതൊന്നും ഓര്‍മ്മയില്ലെന്നും പിതാവ് പൊലീസിന് മൊഴി നല്‍കി.

 

കുട്ടിയുടെ മരണത്തെകുറിച്ച് ചില്‍ഡ്രന്‍, യൂത്ത് ഫാമിലി ഡിപ്പാര്‍ട്ട്‌മെന്റും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This:

Comments

comments