കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു.

0
47

ജോയിച്ചന്‍ പുതുക്കുളം.

 ചിക്കാഗോ: കേരള രാഷ്ട്രീയത്തിലെ അതികായകനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും ആയ കെ എം മാണി സാറിന്റെ നിര്യാണത്തില്‍ ചിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി . ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ പങ്കെടുത്ത അനുസ്മരണ സമ്മേളനത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഭാരവാഹികള്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി
മാണിസാറിന്റെ ഭരണ നൈപുണ്യതയും കര്‍ഷകസ്‌നേഹവും സംഘടനാ ശേഷിയും പ്രസംഗ ശൈലിയും കുടുംബസ്‌നേഹവും പ്രാസംഗികര്‍ എടുത്തുപറഞ്ഞു . മാണിസാറിന്റെ വിയോഗം തീര്‍ത്ത തീരാനഷ്ടത്തില്‍ ചിക്കാഗോ പൗരാവലി അഗാധദുഃഖം രേഖപ്പെടുത്തി.
പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര അധ്യക്ഷത വഹിച്ചു . ഫാ . തോമസ് മുളവനാല്‍ , ഫാ. ബിന്‍സ് ചേത്തലില്‍ , ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് , സണ്ണി വള്ളിക്കളം , പീറ്റര്‍ കുളങ്ങര, ഷിജു ചെറിയത്തില്‍, വര്‍ഗീസ് പാലമലയില്‍ ,സിനു പാലാക്കാത്തടം , സാബു കട്ടപ്പുറം , റോയി മുളങ്കുന്നം , സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബിജു കെ ലൂക്കോസ് , ബിജി എടാട് , ബിജു കിഴക്കേക്കുറ്റ് , മറിയാമ്മ പിള്ള , മാത്യു തോമസ്, ജോണ്‍ പാട്ടപതി, സന്തോഷ് നായര്‍ , മാത്യു തട്ടാമറ്റം , ഷിബു അഗസ്റ്റിന്‍ , ഫിലിപ്പ് ഞാറവേലില്‍ , റ്റാജു കണ്ടാരപ്പള്ളി എന്നിവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി. പ്രവാസി കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സജി പൂത്തൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു .

 

Share This:

Comments

comments