അതിര്‍ത്തി മതില്‍ ആദ്യ കരാറിന് പെന്റഗണിന്റെ അനുമതി.

0
55
പി.പി. ചെറിയാന്‍.

വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്.മെക്‌സിക്കൊ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കണമെന്ന് ട്രമ്പ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായി.

 

മതില്‍ നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്തുന്നതിന് വലിയ എതിര്‍പ്പുകള്‍ നേരിട്ടതിനെ തുടര്‍ന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വിവിധ ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്നും പണം സ്വരൂപിക്കുന്നതിനുള്ള ആദ്യനടപടി എന്ന നിലയില്‍ പ്രതിരോധ വകുപ്പില്‍ നിന്നും ഒരു ബില്യണ്‍ ഡോളര്‍ വകതിരിച്ചു ചിലവഴിക്കുന്നതിന് പെന്റഗണ്‍ അനുമതി നല്‍കി. രണ്ടു കമ്പനികള്‍ക്കാണ് ആദ്യ കരാര്‍ നല്‍കിയിരിക്കുന്നത്. ആറു കമ്പനികളാണ് കരാറിനു വേണ്ടി രംഗത്തെത്തിയത്.

 

കൗണ്ടര്‍ നര്‍കോട്ടിക്‌സ് റിപ്രോഗ്രാം ചെയ്താണ് ഒരു ബില്യണ്‍ ഡോളര്‍ മതിലിനായി നല്‍കിയത്. 450 മൈല്‍ നീണ്ടു കിടക്കുന്ന യു.എസ്. അതിര്‍ത്തി സംരക്ഷിക്കുന്നതിന് 8 ബില്യണ്‍ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2020 ഫോളില്‍ പണിപൂര്‍ത്തീകരിക്കാനാവുമെന്ന് അതിര്‍ത്തി സന്ദര്‍ശിച്ചതിനുശേഷം പ്രസിഡന്റ് ട്രമ്പ് പറഞ്ഞു.

 

ട്രമ്പിന്റെ എമര്‍ജന്‍സി ഡിക്ലറേഷന്‍ വീറ്റൊ ഒഴിവാക്കുന്നതിനുള്ള പ്രമേയം യു.എസ്. ഹൗസില്‍ പരാജയപ്പെട്ടിരുന്നു. 2020 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിനു മുമ്പു ട്രമ്പ് അതിര്‍ത്തി മതില്‍ എന്ന വാഗ്ദാനം നിറവേറ്റിയായിരിക്കും അമേരിക്കന്‍ ജനതയോട് വോട്ട് അഭ്യര്‍ത്ഥിക്കുക.

Share This:

Comments

comments