കല്‍പിനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കണം:വെല്‍ഫെയര്‍പാര്‍ട്ടി.

0
66
>സാലിം ജീറോഡ്.
മുക്കം: കഴിഞ്ഞ ആഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകരുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത കൂമ്പാറ-കല്‍പിനിയിലെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ പുനരധിവാസ സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി ആവശ്യപ്പെട്ടു. വോട്ട് ബഹിഷ്കരിക്കാനുള്ള കൽപിനിക്കാരുടെ  തീരുമാനം അവരോടുള്ള സർക്കാർ അവഗണനയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കല്‍പിനിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തം നടന്ന് എട്ടുമാസമായിട്ടും ഇവര്‍ക്ക് സര്‍ക്കാറിന്റെ സഹായം ലഭിച്ചിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. ഇരുപതോളം കുടുംബങ്ങളുടെ വീടുകള്‍ വാസയോഗ്യമല്ലെന്ന് നോട്ടീസ് അയച്ച അധികൃതര്‍ അവര്‍ക്ക് താമസിക്കാനുള്ള സൗകര്യംകൂടി ചെയ്തുകൊടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം സെക്രട്ടറി ലിയാഖത്തലി മുറമ്പാത്തി, ശംസുദ്ദീന്‍ ആനയാംകുന്ന്, തോമസ് പുല്ലൂരാംപാറ, സാലിം ജീറോഡ്, മോയി മാസ്‌ററര്‍, സജ്‌ന ബാലസുബ്രമണ്യന്‍, ഹാരിസ്, മുംതസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share This:

Comments

comments