വോട്ട് ബഹിഷ്‌കരിച്ച് കല്‍പിനി വാസികള്‍ പ്രക്ഷോഭത്തിലേക്ക്.

0
85
id=":mb" class="ii gt">
സാലിം ജീറോഡ്‌.
മുക്കം: കഴിഞ്ഞ ആഗസ്റ്റില്‍ കല്‍പിനിയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച ദുരിതബാധിത കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ പുനരധിവാസ സഹായങ്ങളും മറ്റും ലഭ്യമാവാത്തതില്‍ പ്രതിഷേധിച്ച് കല്‍പിനിയിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ച് പ്രക്ഷോഭ സമരത്തിനൊരുങ്ങുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പിനി ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകരുകയും തയ്യില്‍തൊടി പ്രകാശനും മകനും മരണപ്പെടുകയും ചെയ്തിരുന്നു. സ്ഥലം എം.എല്‍.എ ജോര്‍ജ്ജ് എം തോമസ് ഇതുവരെ ദുരന്തമേഖല സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ല.
പ്രളയ പുനരധിവാസത്തിന്റെ പേരില്‍ ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ പിരിച്ചെടുത്തിട്ട് പാവങ്ങളായ ഞങ്ങള്‍ക്ക് ഒരു പൈസ പോലും ലഭിച്ചിട്ടില്ലെന്നാണ് കല്‍പിനിയിലെ ലതികാമ്മയുടെ പരിഭവം. കുടിവെള്ളത്തിനായി ഞങ്ങള്‍ അമ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതി ഉരുള്‍പൊട്ടലില്‍ തകര്‍ന്നുതരിപ്പണമായി. വാര്‍ഡ് മെമ്പര്‍ അടക്കം അധികൃതരോടാവശ്യപ്പെട്ടിട്ടും കുടിവെള്ള പദ്ധതി പുനര്‍നിര്‍മിക്കാന്‍ ഫണ്ടില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു. ദുരന്തമുണ്ടയി എട്ടുമാസം പിന്നിട്ടെങ്കിലും അതൊന്ന് നന്നാക്കാന്‍ പോലും തയ്യാറാവാത്തവരെ ഇനിയും ഞങ്ങളെന്തിന് വോട്ടുനല്‍കി ജയിപ്പിക്കണമെന്നാണ് ലൂസിയമ്മ ചോദിക്കുന്നത്. ഒടുവില്‍ വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ കുടിവെള്ളപദ്ധതി പുനര്‍നിര്‍മ്മിച്ച കുടിവെള്ളമെത്തിക്കുകയായിരുന്നു.
പ്രളയസമയത്ത് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ഈ കുടുംബങ്ങള്‍ ക്യാമ്പുകള്‍ പിരിച്ചുവിട്ടതിന് ശേഷം വിവിധ സ്ഥലങ്ങളില്‍ വാടക്ക് താമസിച്ചുവരികയായിരുന്നു. അന്നാന്നത്തെ അന്നത്തിനായി നിത്യകൂലിക്ക് പോവുന്ന സാധാരണക്കാരായ ഇവര്‍ക്ക് മാസവാടക നല്‍കാമെന്നൊക്കെ അധികൃതര്‍ വാക്കുകൊടുത്തിരുന്നെങ്കിലും ഒരാള്‍ക്ക് പോലും ഒന്നും ലഭിച്ചിട്ടില്ല. പലരും കടം കയറി വാടകവീടുകള്‍ ഉപേക്ഷിച്ച് സ്വന്തം വീടുകളില്‍ തന്നെ മടങ്ങിയെത്തി. തകര്‍ന്ന വീടുകളില്‍ താമസമാരംഭിച്ചിരിക്കുകയാണ്. അപ്പോഴാണ് അധികൃതരുടെ പുതിയ നോട്ടീസ് എത്തിയത്. ദുരന്തമേഖല പ്രദേശമായതിനാല്‍ നിലവിലുള്ള വീടുകള്‍ താമസയോഗ്യമല്ലെന്ന്. ഇനി എവിടെ പോയി താമസിക്കുമെന്ന വലിയ ചോദ്യമാണ് കല്‍പിനിവാസികള്‍ ചോദിക്കുന്നത്. പണിക്ക് പോവാതെ വില്ലേജാപ്പീസ് കയറിയിറങ്ങി മടുത്തെന്നും ഇനി അധികൃതരുടെ മുന്നില്‍ ഒച്ചവെക്കുകയല്ലാതെ മാര്‍ഗമില്ലെന്നും സിബി മഠത്തില്‍പറമ്പ് പറഞ്ഞു. കല്‍പിനിയില്‍ ചേര്‍ന്ന യോഗത്തില്‍ സിബി മഠത്തില്‍പറമ്പ്, ലതിക ജോര്‍ജ്ജ് എന്നിവര്‍ കണ്‍വീനര്‍മാരായും സിബി മ്ലാവുകണ്ടത്തില്‍, ലൂസി ജോസഫ് എന്നിവര്‍ അസിസ്റ്റന്റ് കണ്‍വീനര്‍മാരായും അമ്പത്തൊന്നംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
കണ്‍വീനര്‍:
*സിബി മഠത്തില്‍പറമ്പ്,*
*ലതിക ജോര്‍ജ്ജ്*
കല്‍പിനി-കൂടരഞ്ഞി പഞ്ചായത്ത്

Share This:

Comments

comments