വിഷ്ണു മോഹന്‍ ദാസ് ചെമ്പന്‍കുളം എ.എഫ്.എല്‍. ലീഗ് കമ്യൂണിറ്റി അംബാസിഡര്‍.

0
80

ജോയിച്ചൻ പുതുക്കുളം.

മെല്‍ബണ്‍ : പ്രശസ്ത മോഡലും മലയാളിയുമായ വിഷ്ണു മോഹന്‍ ദാസിനെ ഓസ്‌ടേലിയന്‍ ഫുട്‌ബോള്‍ ലീഗിന്റെ കമ്യൂണിറ്റി അംബാസിഡറായി തെരഞ്ഞെടുത്തു. ഫെഡറേഷന്‍ സ്ക്വയറിലെ ഡീക്കിന്‍ എഡ്ജില്‍ നടന്ന ചടങ്ങിലാണ് വിഷ്ണുവിനെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ അഎഘ കമ്യൂണിറ്റി അംബാസഡര്‍ പ്രോഗ്രാം ഹെഡ് ആന്‍ഡൂ ഐന്‍ ഗര്‍, മള്‍ട്ടികള്‍ചറല്‍ വിക്ടോറിയാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഹെലന്‍ കപാലോസ് അഎഘ ഇന്‍ഡ്യ ജനറല്‍ സെക്രട്ടറി സുധീപ് ചക്ര ബോധി, സേവ്യര്‍ ബോലോനി അഎഘ വിക്ടോറിയാ മാനേജര്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യമായാണ്
ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗിന്റ കമ്യൂണിറ്റി അംബാസഡറായി ഒരു മലയാളി വരുന്നത്. പ്രശസ്ത ചാനലായ സെവണ്‍ ന്യൂസിന്റെ 2019 ലെ യംഗ് അച്ചീവ് മെന്റ് അവാര്‍ഡിനും വിഷ്ണുവിന് പേരു് നിര്‍ദേശിച്ചിട്ടുണ്ട്. മെയ് മാസം 10 ന് നടക്കുന്ന ഗാല അവാര്‍ഡ് നൈറ്റില്‍ അതിന്റെ പേരുകള്‍ പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ നടക്കും.

 

ഒട്ടനവധി കമ്പനികളുടെയും ചാനലുകളുടെയും മോഡലായി രംഗത്ത് വന്ന വിഷ്ണു നാളിതു വരെ അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള കമ്പനികളുടെ മോഡലായി അഭിനയിച്ചിട്ടുണ്ട്. മലയാളി യുവാക്കളുടെ ഇടയില്‍ സൗമ്യതയുടെ പര്യായമായി അറിയപ്പെടുന്ന വിഷ്ണു ഇടുക്കി സ്വദേശിയാണ്. എന്‍ജീനീയറിംഗില്‍ ബിരുദം കരസ്ഥമാക്കി അതിന്റെ മാസ്‌റ്റേഴ്‌സും കരസ്ഥമാക്കി മെല്‍ബണില്‍ ജോലി ചെയ്യുന്നു.

Share This:

Comments

comments