ഐ ഏ പി സി ഡാളസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം മാര്‍ച്ച് 24 ന്.

0
72

ജോയിച്ചൻ പുതുക്കുളം.

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ 2019 ലെ പ്രവര്‍ത്തനോല്‍ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും , ഡാളസിലെ കേരളാ അസോസിയേഷന്‍ ഹാളില്‍ മാര്‍ച്ചുമാസം 24ന് അഞ്ചുമണിക്ക് വെച്ച് നടത്തുന്നതാണ് .

 

പ്രസ്തുത ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്ന സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജ് , ആശംസാപ്രാസംഗികനായ കോപ്പല്‍ കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യു എന്നിവരെ പ്രത്യേകം അനുമോദിക്കുന്നതായിരിക്കും .

 

ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് മീനാ നിബു, വൈസ് പ്രസിഡന്റ് രാജു തരകന്‍, സെക്രട്ടറി സാം മത്തായി, ജോയിന്റ് സെക്രട്ടറി ജോജി അലക്‌സാണ്ടര്‍, ട്രഷറര്‍ വിത്സണ്‍ തരകന്‍ എന്നിവരോടൊപ്പം അഡ്വൈസറി ബോര്‍ഡ് മെമ്പേഴ്‌സായ പി .സി. മാത്യു, അനുപമ വെങ്കടേഷ്, പ്രൊഫ. ജോയി പല്ലാട്ടുമഠം, ഏലിക്കുട്ടി ഫ്രാന്‍സിസ്, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കുന്നതാണ് . ഐ ഏ പി സി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സഖറിയാ, പ്രസിഡന്റ് സുനില്‍ കുഴമ്പാല തുടങ്ങിയവര്‍ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെക്കുന്നുണ്ട് . ചടങ്ങിനോടനുബന്ധിച്ച് വിവിധ സാംസ്കാരിക കലാപരിപാടികളും ഡിന്നറും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

Share This:

Comments

comments