വേൾഡ്  മലയാളി കൗൺസിൽ , ന്യൂജേഴ്‌സി പ്രൊവിൻസ്  അന്തർദേശിയ  വനിതാദിനാഘോഷം  വൻ വിജയം. 

0
86
>ജിനേഷ് തമ്പി. 
ന്യൂജേഴ്‌സി : അന്തർദേശിയ വനിതാദിനാഘോഷത്തോടനുബന്ധിച്ചു  വേൾഡ് മലയാളി കൌൺസിൽ , ന്യൂജേഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച  വനിതാദിനാഘോഷ പരിപാടികൾ വനിതാ ശാക്തീകരണത്തിന്റെയും, വികസനോന്മുഖമായ പുരോഗമന പദ്ധതികൾ  സംയോജിപ്പിക്കുന്നത്തിന്റെ ആവശ്യകതയിലും ഊന്നി  ജനശ്രദ്ധ പിടിച്ചു പറ്റി
മാർച്ച് ഒൻപതു ശനിയാഴ്ച  വൈകുന്നേരം നാലു മണി മുതൽ എട്ടു മണി വരെ ന്യൂജേഴ്‌സിയിലെ എഡിസൺ ഹോട്ടലിലാണ് വേൾഡ് മലയാളി കൌൺസിൽ , ന്യൂ ജഴ്‌സി പ്രൊവിൻസ് വനിതാ ഫോറം പരിപാടികൾ  സംഘടിപ്പിച്ചത്
2019 അന്താരാഷ്ട്ര വനിതാദിന പ്രമേയമായ   “Think  equal , build  smart  and innovate  for  change  ”  ആസ്പദമാക്കിയാണ് പരിപാടികൾ അരങ്ങേറിയത്
വനിതാ ക്ഷേമത്തിനായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ , വിദ്യാഭ്യാസ  , ആരോഗ്യ മേഖലകളെ  കേന്ദ്രീകരിച്ചു തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽ വെന്നി കൊടി പാറിച്ച പ്രഗത്ഭർ നയിച്ച പാനൽ ചർച്ച  പരിപാടികളുടെ പ്രധാന ആകർഷണമായി .   ഡോ. ആനി പോൾ, ഡോ എലിസബത്ത് മാമ്മൻ പ്രസാദ്, ലൈസി അലക്സ് , ലീല മാരേട്ട് , രേഖ നായർ , ഡോ സുധ അലക്സാണ്ടർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു.
ഡോ  ആനി പോൾ  (രാഷ്ട്രീയം ),   ഡോ എലിസബത്ത് മാമ്മൻ പ്രസാദ്  (ആരോഗ്യം) , ലൈസി അലക്സ്  ( വിദ്യാഭ്യാസം) , ലീല മാരേട്ട്  (Public life  and  decision making   ) , രേഖ നായർ (Millenials ) , ഡോ സുധ അലക്സാണ്ടർ (Human  rights of woman  and  girl  children )  എന്നിവർ  വൈവിധ്യമാർന്ന  വിഷയങ്ങളിൽ വനിതകളുടെ  കാതലായ സംഭാവനയും,  കൂടുതൽ അഭിവൃദ്ധിക്കുള്ള  സാധ്യതകളേയും, വെല്ലുവിളികളേയും പ്രതിപാദിച്ചു സംസാരിച്ചു
ചടങ്ങിൽ മുഖ്യാതിഥിയായ  വ്യവസായ പ്രമുഖ ആനി കോലോത്ത് സ്ട്രീകൾ സ്വയംപര്യാപ്തത കൈവരിക്കേണ്ട ആവശ്യകതയേയും   , ജീവിതവഴിയിൽ  നേരിടുന്ന വെല്ലുവിളികളെ സധൈര്യം നേരിടേണ്ടതിനെയും പരാമർശിച്ചു
ന്യൂജേഴ്‌സി വനിതാ ഫോറം പ്രവർത്തനസജ്ജമാകുന്ന   “മെൻറ്റർ”  പ്രോഗ്രാമിന്  ഡോ എലിസബത്ത് മാമ്മൻ പ്രസാദ്,  ശ്രീമതി തങ്കമണി അരവിന്ദൻ , ഡോ ജെസ്സി ജോയിക്കുട്ടി തോമസ്,  ഡോ സിന്ധു സുരേഷ് എന്നിവർ നേതൃത്വം കൊടുക്കും.  “മെൻറ്റർ”  പ്രോഗ്രാമിനെ സംബന്ധിച്ച  ചർച്ചകൾക്കും അവലോകങ്ങൾക്കും പരിപാടി വേദിയായി.  പുതിയ തലമുറയ്ക്ക് സമസ്ത  മേഖലകളിൽ  വിജയം കൈവരിക്കുന്നതിനായുള്ള   മാർഗദർശനത്തിനായാണ്    “മെൻറ്റർ” പ്രോഗ്രാം സജ്ജമാക്കുന്നത്
സ്വാഗത പ്രസംഗത്തിൽ  പ്രസിഡന്റ്  പിന്റോ കണ്ണമ്പിള്ളിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ഒരുക്കിയ ഈ വനിതാ ഫോറം പരിപാടി ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയതിൽ അഭിമാനിക്കുന്നുവെന്നും,  കൂടുതൽ ജനോപകാരമായ പരിപാടികൾ വരും മാസങ്ങളിൽ ന്യൂ ജേഴ്‌സി പ്രൊവിൻസ് സംഘടിപ്പിക്കുന്നുവെന്നും അറിയിച്ചു. വനിതാ ഫോറം ഉജ്വലമായ സംഘടനാ പ്രാഗത്ഭ്യത്തിലൂടെ വിജയം കൈവരിച്ച  ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ സംഘടനാ നേതാക്കളോടും , ജനങ്ങളോടുമുള്ള നന്ദിയും ഈ അവസരത്തിൽ പിന്റോ കണ്ണമ്പിളിൽ പ്രദർശിപ്പിച്ചു
ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം വനിതാദിനത്തോടനുബന്ധിച്ചു  വിപുലമായ പരിപാടികൾ സംഘടിപ്പിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു പറഞ്ഞ  ന്യൂജേഴ്‌സി  പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ്  ഡോ ഷൈനി രാജു,  സെക്രട്ടറി  അമ്പിളി കുര്യൻ എന്നിവർ പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കുമുള്ള നന്ദിയും അറിയിച്ചു . “മെൻറ്റർ” പ്രോഗ്രാം സംബന്ധിച്ചുള്ള വരും പരിപാടികൾ  അടുത്ത് തന്നെ തയ്യാറാകുമെന്ന്  ഡോ ഷൈനി രാജു അറിയിച്ചു
വനിതാ ദിന ആഘോഷങ്ങൾ ന്യൂജേഴ്‌സി പ്രൊവിൻസിന്റെ മികവാർന്ന പ്രവർത്തനമണ്ഡലങ്ങളിൽ മറ്റൊരു  പൊൻതൂവലായി  എന്ന് ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കൽ , ഗ്ലോബൽ വൈസ് ചെയർമാൻ തങ്കമണി അരവിന്ദൻ , അമേരിക്ക റീജിയൻ ചെയർമാൻ  പി സി മാത്യു, അമേരിക്ക റീജിയൻ പ്രസിഡന്റ്  ജെയിംസ് കൂടൽ,  അമേരിക്ക റീജിയൻ സെക്രട്ടറി സുധീർ നമ്പ്യാർ , അമേരിക്ക റീജിയൻ വൈസ് ചെയർമാൻ  കോശി ഉമ്മൻ ,   അമേരിക്ക റീജിയൻ വനിതാ ഫോറം പ്രസിഡന്റ് സിസിലി ജോയ് , ന്യൂ ജഴ്‌സി പ്രൊവിൻസ് അഡ്വൈസറി ചെയർമാൻ  ഡോ ജോർജ് ജേക്കബ്, സോമൻ ജോൺ തോമസ് , മേരി ഫിലിപ്പ് (ന്യൂയോർക് പ്രൊവിൻസ്), മുൻ ഫോമാ സെക്രട്ടറി അനിയൻ ജോർജ് ,  Kanj  പ്രസിഡന്റ് ജയൻ ജോസഫ്, Kanj  മുൻ പ്രസിഡന്റ് റോയ് മാത്യു , Kanj  മുൻ വൈസ് പ്രസിഡന്റ് അജിത് ഹരിഹരൻ എന്നിവരുൾപ്പെടെ അനേകം സാംസ്‌കാരിക, സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു
 ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ്  ഡോ  ഷൈനി രാജു, സെക്രട്ടറി അമ്പിളി കുര്യൻ എന്നിവരോടൊപ്പം  ന്യൂജേഴ്‌സി പ്രൊവിൻസ് വൈസ് ചെയർപേഴ്സൺ ഷീല ശ്രീകുമാർ , സെക്രട്ടറി  വിദ്യ കിഷോർ,  ട്രഷറർ ശോഭ ജേക്കബ് , ജോയിന്റ് സെക്രട്ടറി മിനി ചെറിയാൻ , ചാരിറ്റി ഫോറം സെക്രട്ടറി  ജിനു അലക്സ് , അഡ്വൈസറി ബോർഡ് മെമ്പർ ഡോ സോഫി വില്‍സന്‍  എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു
ഡോ സോഫി വിൽ‌സൺ ആയിരുന്നു  പാനൽ ചർച്ചയുടെ മോഡറേറ്റർ
മാധ്യമരംഗത്തു നിന്നും IPCA പ്രസിഡന്റ് മധു രാജൻ , ഏഷ്യനെറ്റ് ടിവിക്കു വേണ്ടി  കൃഷ്ണ കിഷോർ , ഷിജോ പൗലോസ്,  ഫ്ലവർസ്  ടിവി പ്രതിനിധികൾ  മഹേഷ് കുമാർ, രാജൻ ചീരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ബോബി കുന്നത്ത് ആയിരുന്നു ഫോട്ടോഗ്രാഫി, റോയൽ ഇന്ത്യ കാറ്ററേഴ്സ്  വിഭവ സമൃദ്ധമായ ഡിന്നർ ഒരുക്കി

Share This:

Comments

comments