നോര്‍ത്ത് കരോലിനയില്‍ നിന്നും കാണാതായ നഴ്‌സിന്റെ മൃതദേഹം കണ്ടെടുത്തു.

0
210

പി.പി. ചെറിയാന്‍.

നോര്‍ത്ത് കരോളിന: നോര്‍ത്ത് കരോളിനായില്‍ നിന്നും അപ്രത്യക്ഷമായ എമര്‍ജന്‍സി റൂം നഴാസ് ഡയാനാ കീലിന്റെ(38) മൃതദേഹം മാര്‍ച്ച് 12 ചൊവ്വാഴ്ച കണ്ടെടുത്തതായി പോലീസ് ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പതിനെട്ടു വയസ്സുള്ള ഡയാനയുടെ മകള്‍ മാതാവിനെ കാണുന്നില്ല എന്ന് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരാതിപ്പെട്ടത്.

 

നാഷ് വില്ലയിലെ ഡയാനയുടെ വീടിനു മുമ്പില്‍ ഇവരുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതായി നാഷ് വില്ല ഷെറിഫ് ഓഫീസ് അറിയിച്ചു.ചൊവ്വാഴ്ച കണ്ടെടുത്ത മൃതദേഹം അഴുകി തുടങ്ങിയതിനാല്‍ ഡയാനയുടേതാണോ എന്ന് ഔദ്യോഗീകമായി അറിയണമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ കാത്തിരിക്കണമെന്നും ഷെറിഫാ പറഞ്ഞു.സംഭവത്തില്‍ ഡയാനയുടെ ഭര്‍ത്താവ് സംശയത്തിന്റെ നിഴലിലാണെന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചതായും പറയുന്നു.

 

ഡയാനയുടെ ഭര്‍ത്താവ് ലീന്‍ സീല്‍ നേരത്തെ വിവാഹം ചെയ്തിരുന്ന ഭാര്യ അപകടത്തില്‍ മരിച്ചതിനു ശേഷമാണ് ഡയാനയെ വിവാഹം ചെയ്തിരുന്നത്.ഇവര്‍ തമ്മില്‍ കുടുംബ കലഹം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.ഡയാനയുടെ 10 വയസ്സുള്ള മകനെ അമ്മൂമ്മയുടെ സംരക്ഷണയില്‍ വിട്ടുകൊടുത്തു.

 

ഡയാനയെ അവസാനമായി വെള്ളിയാഴ്ച ലീന്‍ കീലാണ് കണ്ടിരുന്നതെന്ന് പോലീസ് പറയുന്നു. ലീനിന്റെ ആദ്യഭാര്യ ഇതേ വീട്ടില്‍ പുറകോട്ടു വീണു മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

Share This:

Comments

comments