ഫാമിലി കോണ്‍ഫറന്‍സ് ടീം വാഷിംഗ്ടണ് ഡി.സി ഏരിയയിലെ 5 ഇടവകകള്‍ സന്ദര്‍ശിച്ചു.

0
100

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ വാഷിംഗ്ടണ്‍, മേരിലാന്റ്, വിര്‍ജീനിയ ഏരിയകളിലെ അഞ്ച് ഇടവകകള്‍ സന്ദര്‍ശിച്ചു.

സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇടവകകള്‍ സന്ദര്‍ശിച്ചത്. ഇടവകകള്‍ നല്‍കിയ സ്വീകരണത്തിനും സഹായങ്ങള്‍ക്കും കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് നന്ദി അറിയിച്ചു.

ജൂലൈ 17 മുതല്‍ 20 വരെ പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടക്കുക. രജിസ്‌ട്രേഷന്‍ ഇപ്പോഴും തുടരുന്നുവെന്ന് കമ്മിറ്റി അറിയിച്ചു. രജിസ്‌ട്രേഷന്: www.fyconf.org10

Share This:

Comments

comments