ഹൂസ്റ്റണില്‍ ഹൃദയപൂര്‍വ്വം ഏപ്രില്‍ 27ന്.

0
83

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം
ശേഖരിക്കുന്നതിനായി കേരളത്തിന്‍ നിന്നും വരുന്ന പ്രഗത്ഭരും പ്രശസ്തരും
സുപരിചിതരുമായ സിനിമാ സീരിയല്‍ കലാകാരന്മാര്‍ 2019 ഏപ്രില്‍ 27 ശനിയാഴ്ച വൈകുന്നേരം ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോസഫ് ആഡിറ്റോറിയത്തിന്‍ വച്ച് ഹൃദയപൂര്‍വം അവതരിപ്പിക്കപ്പെടുന്നു.

 

ശ്രീ ഗുരുവായുരപ്പന്‍ ക്ഷേതത്തിലെ ഈ വികസന പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ അമേരിക്കയിലെ എല്ലാേ സുമനസ്സുകളേയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി ക്ഷേത്രം പ്രസിഡന്റും മറ്റ് അംഗങ്ങളം അറിയിച്ചു. പ്രസ്തുത പരിപാടിയുടെ പ്രവേശന പാസിന്റെ വിതരണോത്ഘാടനം ശ്രീ .ശശിധരന്‍ നായര്‍ ശ്രീമതി. Dr പൊന്നു പിള്ളക്ക് നല്‍കിക്കൊണ്ട് കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രാങ്കണത്തില്‍ വച്ച് നടത്തപ്പെട്ടു.

 

തുടര്‍ന്ന് ഹൃദയപൂര്‍വം കലാവിരുന്ന് ആസ്വദിക്കുവാന്‍ എല്ലാ ഹൂസ്റ്റണ്‍ നിവാസികളേയും ക്ഷേത്ര ഭാരവാഹികള്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി അറിയിച്ചു.

Share This:

Comments

comments