ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ദ്വിദിന സമ്മേളനം ഒര്‍ലാന്റോയില്‍ നടന്നു.

0
90

ജോയിച്ചൻ പുതുക്കുളം.

ഫ്‌ളോറിഡ : ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ആത്മീയ സമ്മേളനവും പ്രവര്‍ത്തന ഉത്ഘാടനവും ഫെബ്രുവരി 21 വെള്ളി, 22 ശനി ദിവസങ്ങളില്‍ ഒര്‍ലാന്റോ ഐ.പി.സി സഭാഹാളില്‍ നടന്നു. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പോത്തന്‍ ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിര്‍വ്വഹിച്ചു. ഡോ. തോംസണ്‍ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തി. റവ. ആന്‍റണി റോക്കി, ഡോ. ജോണ്‍ സാമുവേല്‍ തുടങ്ങിയവര്‍ ആശംസ സന്ദേശം നല്‍കി.റീജിയന്‍ ട്രഷറാര്‍ ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് സ്വാഗതം അറിയിച്ചു.

 

ശനിയാഴ്ച പകല്‍ നടന്ന നേത്യത്വ സെമിനാറില്‍ പാസ്റ്റര്‍ ഡാനിയേല്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ ജേക്കബ് മാത്യൂ, ഡോ. തോംസണ്‍ കെ.മാത്യു, ജി.സാമുവേല്‍, ബ്രദര്‍ കെ.വി. ജോസഫ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ എടുത്തു. റവ.ബിനു ജോണ്‍ മോഡറേറ്ററായിരുന്നു.

 

യുവജന പ്രവര്‍ത്തക സമ്മേളനത്തില്‍ പി.വൈ.പി.എ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രെയ്‌സ് ആന്‍റ് വര്‍ഷിപ്പ് ശുശ്രൂഷകള്‍ക് മ്യൂസിക് ക്വയര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന റീജിയന്‍ സഹോദരി സമ്മേളനത്തില്‍ പ്രസിഡന്റ് സിസ്റ്റര്‍ ആശ തോമസ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ഷൈജ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സില്‍ അംഗങ്ങളായ രാജു പൊന്നോലില്‍, സജിമോന്‍ മാത്യൂ, നെബു സ്റ്റീഫന്‍, നിബു വെള്ളവന്താനം, പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സിബി കുരുവിള തുടങ്ങിയവര്‍ ദ്വിദിന സമ്മേളനത്തിന് നേതൃത്വം നല്‍കി.

 

പാസ്റ്റര്‍ പോത്തന്‍ ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റര്‍ ബിനു ജോണ്‍ (സെക്രട്ടറി), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജോ. സെക്രട്ടറി), ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് (ട്രഷറാര്‍) തുടങ്ങിയവരാണ് റീജിയന്‍ ഭാരവാഹികള്‍. ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ടെന്നസി, സൗത്ത് കരോളിന, തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.

Share This:

Comments

comments