മദ്‌റസ ഫെസ്റ്റ് വിജയികളെ ആദരിച്ചു.

0
98

അഫസല്‍ കിലായില്‍.
ദോഹ:അബൂഹാമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മദ്‌റസ ഫെസ്റ്റ് 2019 വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.കിഡ്‌സ് ,സബ്ജൂനിയര്‍,ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ നാല് കാറ്റഗറികളിലായി അന്‍പതില്‍ പരം മത്സരയിനങ്ങളില്‍ ആയിരത്തേളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.  വ്യക്തികത ഇനങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ,ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ വ്യക്തികത ചാമ്പ്യന്‍മാര്‍,ഫെസ്റ്റിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ്സ് സീരീസില്‍ വിജയികളായവര്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ സി.ഐ.സി വിദ്യാഭ്യാസ വിഭാഗം തലവന്‍ എം.എസ് അബ്ദുല്‍ റസാഖ് ,വൈസ് പ്രസിഡണ്ട് ആര്‍.എസ്  അബ്ദുല്‍ ജലീല്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുട്ടി, പി.ടി. എ പ്രസിഡണ്ട് ഡോ.അമാനുല്ല വടക്കാങ്ങര,ട്രഷറര്‍ കെ.എല്‍ ഹാഷിം. പി.ടി എ മെമ്പര്‍മാരായ നിസ്സാര്‍ കെ.ടി,അലവി കുട്ടി,ഓട്ടോ ഫാസ്റ്റ് ട്രാക് എംഡി ഷിയാസ് കൊട്ടാരം,ക്ലിക്കോണ്‍ മാനേജര്‍ സലീം,ബ്രാഡ്മ ഗ്രൂപ്പ് പ്രതിനിധി അഹ്മദ് യാസീന്‍, ആക്ടിംഗ് പ്രിന്‍സിപ്പാള്‍ സഫീര്‍ മമ്പാട് വൈസ് പ്രിന്‍സിപ്പാള്‍മാരായ സിദ്ധീഖ് എം.ടി,മുഹമ്മദ് അലി ശാന്തപുരം,തുടങ്ങിയവര്‍ സമ്മാനങ്ങള്്ര വിതരണം ചെയ്തു.ഫെസ്റ്റ് കണ്‍വീനര്‍ അനീസ് റഹ്മാന്‍ ,സുഹൈല്‍ ശാന്തപുരം ,സി.കെ അബ്ദുല്‍ കരീം ,മുഹമ്മദ് സലീം ഉമരി ,ഹാമിദ് ഹുസൈന്‍ കാവില്‍ ,ജിഷിന്‍ അബൂബക്കര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

Share This:

Comments

comments