കെ എച്ച് എന്‍ എ: വൃന്ദ വിജയലക്ഷ്മി വാഷിംഗ്‌ടൺ ഡിസി റീജിയന്‍ വൈസ് പ്രസിഡന്റ്.

0
136

പി.ശ്രീകുമാര്‍.

വാഷിംഗ്ടണ്‍ ഡിസി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാഷിംഗ്ടണ്‍ ഡിസി റീജിയന്‍ വൈസ് പ്രസിഡന്റ് ആയി വൃന്ദ വിജയലക്ഷ്മിയെ തിരഞ്ഞെടുത്തു. മെറിലാന്റ്, ഡി സി, വെര്‍ജീനിയ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മലയാളികള്‍ക്കിടയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച സംഘാടകയും പൊതു പ്രവര്‍ത്തകയുമാണ് വൃന്ദ. കേരള കള്‍ച്ചറല്‍ സോസൈറ്റി ഓഫ് മെറ്റോപോളിറ്റന്‍ വാഷിംഗ്ടണിന്റെ ജോയിന്റ് സെക്രട്ടറി, വിനോദ പരിപാടി സംയോജക, മലയാളം ക്‌ളാസ് സംയോജക തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നായര്‍ സർവ്വീസ്‌ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിന്റെ അധ്യക്ഷയായിരുന്നു. 2011 ലെ കെ എച്ച് എന്‍ എ  വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്‍ സംഘാടനത്തില്‍ സജീവമായിരുന്നു.

കൊല്ലം കുണ്ടറ സ്വദേശിയായ വൃന്ദ 17 വര്‍ഷമായി അമേരിക്കയിലാണ്. പ്രമുഖ കമ്പനിയുടെ ഐ ടി കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുന്നു.സുരേഷ് നായരാണ് ഭര്‍ത്താവ്. വൈഷ്ണവി, വൈശാഖ് മക്കള്‍.

2019 ആഗസ്റ്റ് മുപ്പത് മുതല്‍ സെപ്റ്റമ്പര്‍ രണ്ട് വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍പ്ലാസാ ഹോട്ടലിലാണ് കെ എച്ച് എന്‍ എ യുടെ  പത്താമത് കണ്‍വെന്‍ഷന്‍ നടക്കുക.

Share This:

Comments

comments