വിശ്വാസ സംരക്ഷണ ശ്രമങ്ങളെ പിന്തുണയക്കും: പാര്‍ത്ഥ സാരഥി പിള്ള.

0
140
>ശ്രീകുമാര്‍ പി. 
ന്യൂയോര്‍ക്ക്: വിശ്വാസ സംരക്ഷണ ശ്രമങ്ങള്‍ ആരു നടത്തിയാലും വേള്‍ഡ് അ.യ്യപ്പ സേവാ ട്രസ്റ്റ് പിന്തുണയക്കുമെന്ന് ചെയര്‍മാന്‍ പാര്‍ത്ഥസാരഥി പിള്ള. ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നു. നേതൃതൃം നല്‍കിയ ശബരിമല കര്‍മ്മസമിതിയെ അനുമോദിക്കുന്നു. യോഗ ക്ഷേമ സഭയുടെ വനിതാ ദിനാചരണ ചങ്ങില്‍ പങ്കെടുത്തുകൊണ്ട് പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു. ന്യൂയോര്‍ക്കില്‍ പണിത അയ്യപ്പക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.
ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തന നിധിയിലേക്കുള്ള  വേള്‍ഡ് അ.യ്യപ്പ സേവാ ട്രസ്റ്റിന്റെ സംഭാവന കെ പി ശശികല ടീച്ചര്‍ക്ക് കൈമാറി. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമായിരുന്നുവെന്നും സമരത്തിന്റെ നാള്‍വളികളും സമരവിജയവും ചരിത്ര പുസ്‌കതത്തില്‍ പഠിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. രാഹുല്‍ ഈശ്വര്‍, പി ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Share This:

Comments

comments