വീരജവാന്മാർക്ക് സ്മരണാഞ്ജലിയുമായി  സാധക മ്യൂസിക് അക്കാദമി.

0
76
>ജിനേഷ് തമ്പി.
ന്യൂജേഴ്‌സി  :  പുൽവാമ ഭീകരാക്രമണത്തിൽ വീരമൃതു വരിച്ച ഭാരതത്തിന്റെ ധീര സൈനീകർക്കു  സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി .  മാർച്ച് 16 ആം തീയതി വൈകിട്ട് 6  മണിക്ക്  ന്യൂജേഴ്‌സിയിലെ എഡിസൺ ഹോട്ടലിലാണ്   (E ഹോട്ടൽ)
പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് . സാധക മ്യൂസിക് അക്കാദമിയുടെ സംഗീത വിദ്യാർത്ഥികൾ ഒരുക്കുന്ന ദേശഭക്തി ഗാനാഞ്ജലിയാണ് പരിപാടിയുടെ പ്രധാന ആകർഷണം .
ശ്രീ ദേവദാസൻ നായർ  (Consul , Community Affairs , Consulate  General of India , New york ) ആണ് മുഖ്യാഥിതി.
ന്യൂയോർക് ആസ്ഥാനമായി ട്രൈസ്റ്റേറ്റ് മേഖലയിൽ ശുദ്ധ സംഗീതത്തെയും, ലളിത സംഗീതത്തെയും പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട്  വിജയകരമായി പ്രവർത്തിച്ചു വരികയാണ്  “സാധക സ്കൂൾ ഓഫ് മ്യൂസിക്”  അക്കാദമി
മാതൃരാജ്യസ്നേഹികളായ എല്ലാ  ആളുകളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സാധക മ്യൂസിക് അക്കാദമിയുടെ  ഡയറക്ടർ ശ്രീ സാധക അലക്സാണ്ടർ  അറിയിച്ചു
കൂടുതൽ  വിവരങ്ങൾക്ക്  267 -632 -1557  നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Share This:

Comments

comments