ജോർജ് മാത്യു ഡാളസിൽ നിര്യാതനായി.

0
178

ഷാജി രാമപുരം.
                                                            
ഡാളസ്: കോഴഞ്ചേരി കീഴുകര പാറേൽ കുടുംബാംഗവും ഫിലാഡൽഫിയ അസംഷൻ മാർത്തോമ്മ ഇടവാംഗവുമായ ജോർജ് മാത്യു പാറേൽ (അച്ചൻകുഞ്ഞ് 82) ഡാളസിൽ  നിര്യാതനായി.

ഭാര്യ: കോഴഞ്ചേരി കീഴുകര മണ്ണിൽ കുടുംബാംഗം സോഫി ജോർജ്. മക്കൾ: രേണു (ഫിലാഡൽഫിയ), മനു, ബിനു (ഇരുവരും ഡാളസ്) മരുമക്കൾ: കുമ്പനാട് ചുണ്ടമണ്ണിൽ മനോജ്, തിരുവല്ല കറ്റോട് പരിമൽ കോട്ടേജിൽ ലീന, തിരുവല്ല പെരിങ്ങര പുലിപ്ര ബിന്ദു. കൊച്ചുമക്കൾ: ലിയാ, ഹാന, ജോഹാൻ, സെയ്‌റ, ജോഹാന, ജോഷ്വാ

മാർച്ച് 15 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് കാരോൾട്ടണിൽ (1400 W.Frankford Rd, Carrollton, Tx 75007) വെച്ച് പൊതുദർശനവും, 16 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് കാരോൾട്ടണിൽ വെച്ച് സംസ്കാര ശുശ്രുഷയും തുടർന്ന് കോപ്പൽ റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (400 Freeport Pkwy, Coppell, Tx 75019) സംസ്കാരം നടത്തുന്നതുമാണ്.
ചടങ്ങുകൾ unitedmedialive.com എന്ന വെബ് സൈറ്റിൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:   മനു  682 347 5689
                ബിനു. 682 217 8252

Share This:

Comments

comments