അമ്മയുണ്ണാം അച്ഛനിങ്ങെത്തട്ടെ.(കവിത)

0
191
class="gmail_default">
പി. സി. മാത്യു.
മക്കളെ ഓടിവരൂ ഊണ് റെഡിയെന്നമ്മയുറക്കെ വിളിക്കവെ
മാൻ പോലെയോടിയെത്തി ഊണുമേശയിലൊരു സ്ഥാനം ഞാൻ
പിടിച്ചപ്പോളമ്മവീണ്ടും “കൈകഴുകീട്ടു വരൂ മോനെ വേഗം
പിന്നാമ്പുറത്തിരിക്കുന്നു കിണ്ടിനിറയെ വെള്ളം നീ കണ്ടീലെ.”
കിണ്ടി കാലിയാക്കിയടുക്കളയിലോടിക്കിതച്ചെത്തവേ പോയെൻ
കസേരയെന്നെ സദാസമയവും കരയിപ്പിക്കുമൊരു ജേഷ്ഠനാൽ…
“അമ്മെ ഇത് കണ്ടോ” സങ്കടമൂറുമൊരു പിഞ്ചുകുഞ്ഞിൻ കരച്ചിൽ
അടക്കാനായമ്മ നൽകിഎനിക്കച്ഛനിരിക്കും കസേരയേലൊന്നു.
നന്ദി ചൊല്ലാനെനിക്കറിയാത്ത കാലത്തെന്നമ്മ തന്നാഹാരത്തിൻ
നൽപു ചൊല്ലാം ആഹ്ലാദമോടിന്നുമോർക്കുന്നിന്നലെത്തെപ്പോൽ
“അമ്മയുണ്ണുന്നില്ലേ” എന്നെൻ ചോദ്യത്തിനനമ്മ “ഞാൻ കാത്തിരിക്കാം
അച്ഛനിങ്ങെത്തട്ടെ ചന്തയിൽനിന്നുമൽപം വൈകിയേക്കാം”.
മക്കളെ നിങ്ങൾ കഴിക്കുമ്പോൾ കളിക്കുകയക്ഷരശ്ലോകം പതിവായ്
മലയാളം മറക്കാതിരിക്കാൻ തുടങ്ങാം ഞാനാദ്യവരികൾ നിങ്ങൾക്കായി.
അപ്പോഴതാ അച്ചൻ വന്നു, കൈകഴുകിയൂണിനായുമെത്തി വേഗം
അമ്മയെന്നെ  വാരിയച്ചന്റെ  മടിയിലിരുത്തി വിളമ്പിയച്ചനുമൊപ്പം.
“അമ്മയുണ്ണുന്നില്ലേ” എന്നെൻ ആംഗ്യ ഭാവത്തിനമ്മ വീണ്ടും ചൊന്നു
“അച്ഛനുണ്ടു കഴിയട്ടെ മോൻ കഴിക്കുക മേശയിൽ സ്ഥലം പോരാ”.
അച്ഛനോ നിറഞ്ഞ പാത്രത്തിൽ നേർ പകുതി കഴിച്ചതിൻ ബാക്കി
അമ്മക്കായിട്ടു മാത്രം മാറ്റിവെച്ചെഴുന്നേൽക്കവെ തിളങ്ങിയെന്നിളം
കണ്ണുകൾ കുതുകത്താലെങ്കിലുമൊരു സംശയമെവിടെയോ ബാക്കി
കിടന്നു പുകഞ്ഞെന്തിനാണമ്മയാച്ചന്റെ ബാക്കി കഴിക്കുന്നെപ്പോഴും ?
തികട്ടി വരുമെൻ  സംശയം തീർക്കുവാനാമ്മ ചൊന്നുത്തരമൊരിക്കലായ്
“തൃപ്തി കിട്ടാനുണ്ണണമമ്മക്കച്ചൻ തൻ ബാക്കിയൊരു ശേഷിപ്പു പതിവായി.
‘അമ്മ ചൊന്നതു സത്യമെന്നറിയാനച്ചൻ തൻ കൈയ്യാൽ വച്ചുരുട്ടി നീട്ടും
അമൃതുപോലിത്തിരി മീനും കൂട്ടി മുഴു ചോറുരുളയേലൊന്നുണ്ണണം.
സ്നേഹത്തിൻ മീൻ കറി തൈരിൽ ചാലിച്ചുരുട്ടിയ ചോറുരുള ഉപ്പോടെ
സേവിക്കവെ ലഭിച്ച സ്വാദിന്നുമെൻ നാവിന്റെ തുമ്പിലൂറുന്നു മങ്ങാതെ
‘അമ്മ തൻ പ്രചോദനം നൽകിയ ആത്മശക്തി മറക്കാൻ കഴിയുമോ
 അഖിലാണ്ഡത്തിലേതൊരു മാനുജനും പറയൂ സഹജരെ മടിക്കാതെ
‘അമ്മ വൃദ്ധയായെങ്കിലും ദീർഘായുസ്സോടിരിപ്പതാത്മബലം മക്കൾക്ക്
അജ്ഞനാണതുവാക്കാൽ വർണിപ്പാൻ ഭൂവിൽ ഞാനേതു കോണിലായാലും.

Share This:

Comments

comments