ചില തള്ളുകള്‍.

0
217

മില്ലല്‍ കൊല്ലം.

എന്റെ ചെറുപ്പകാലത്തൊക്കേ നുണക്കഥകൾ അല്ലെങ്കിൽ വെടിക്കഥകൾ തട്ടിവിടുമ്പോൾ പറയും. ആ തട്ടിവിട്‌ തട്ടിവിട്‌. അല്ലെങ്കിൽ കഥ പറഞ്ഞു തീരുമ്പോൾ കേട്ടുകൊണ്ട്‌ നിൽക്കുന്ന ആൾ ഠോ എന്നോരു ശബ്ദം വയ്ക്കും. അപ്പോൾ മനസിലാക്കും കള്ളക്കഥകൾ ആണു തട്ടിവിടുന്നത്‌ എന്ന്.

പഴയ ചില ആൾക്കാരുടെ അടുത്ത്‌ ചെന്ന് വെടി പറഞ്ഞാൽ അവർ പറയും. ഓ പാള പഴുത്ത്‌ തണുങ്ങോടെ വീണു നിന്റെ കഥ കേട്ട്‌. അല്ലെങ്കിൽ ഇങ്ങനെയും പറയും ഉറി കിടന്ന് കട കടാ ചിരിയ്ക്കുന്നു എന്നും.

കാലങ്ങൾ മാറിയപ്പോൾ വെടി പറച്ചിലിനെ തള്ളൽ എന്നാക്കി. എന്തോന്ന് തള്ള തള്ളുന്നത്‌. പെറ്റതള്ള സഹിയ്ക്കൂല എന്നൊക്കേ പറയും.

രാവിലെ ചായ ഇടാൻ വേണ്ടി പാൽ എടുത്തു. അത്‌ അലൈൻ ഫ്രഷ്‌ മിൽക്കിന്റെ പ്ലാസ്റ്റിക്‌ ഡിബ്ബ ആയിരുന്നു. ഉടൻ തന്നെ ഒരാൾ ഒരു തള്ള്‌.

ഞാൻ നാട്ടിൽ പോയപ്പോൾ ഇതുപൊലെ ഒരു പാൽ ഡിബ്ബയ്ക്കകത്ത്‌ രണ്ട്‌ കുപ്പി കള്ള്‌ ഒഴിച്ച്‌ ലഗ്ഗേജിൽ ഇട്ട്‌ കൊണ്ട്‌ പോയി. എയർപ്പോർട്ടിൽ ആരും അറിഞ്ഞതെ ഇല്ല.

ഞാൻ പറഞ്ഞു. പാലും കള്ളും കണ്ടാൽ അവർക്ക്‌ തിരിച്ചറിയാം. പക്ഷേ ഇയാളുടെ ഭാഗ്യത്തിനു രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി എന്ന്.

ഞാൻ ഇത്‌ പറയാൻ കാര്യം. പതിനഞ്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ ഉള്ള വാരിജാക്ഷന്റെ അഛൻ ഭാസ്കരേട്ടൻ എന്നോടു പറഞ്ഞു. ലാലെ കുപ്പി ലഗ്ഗേജിൽ ഇട്ടു കൊണ്ട്‌ പോയാൽ എയർപ്പോർട്ടിൽ പിടിയ്ക്കില്ല. (ഈ ഭാസ്കരേട്ടൻ എന്റെ കൂടെ പതിനെഴു വർഷം ജോലി ചെയ്തിരുന്നു) അങ്ങനെ പാസ്പ്പോർട്ടിന്റെ രണ്ട്‌ കുപ്പി കറുത്ത മൂന്നു നാലു കവറിട്ട്‌ പൊതിഞ്ഞെ പെട്ടിയിലാക്കി തന്നു.

ഞാൻ തിരുവനന്തപുരത്ത്‌ വന്നിറങ്ങി ലഗ്ഗേജ്‌ വരുന്നതും കാത്ത്‌ നിന്നു. അപ്പോൾ അതാ എന്റെ പെട്ടിയും വരുന്നു. എന്റെ അടുത്ത്‌ എത്തിയപ്പോൾ ഞാൻ അത്‌ എടുത്ത്‌ ട്രോളിയിൽ വച്ച്‌ നടന്നു. അപ്പോൾ അതാ അകത്ത്‌ നിന്ന് ഒരു വനിതാ പോലീസുകാരി ഓടി വന്ന് അവിടെ നിന്ന സബ്‌ ഇൻസ്പക്റ്ററോട്‌ ഇദ്ദേഹത്തിന്റെ പെട്ടിയിൽ രണ്ട്‌ കുപ്പിയുണ്ട്‌. ഇത്‌ കേട്ടിട്ട്‌ അദ്ദേഹം എന്നോട്‌ ഇതിൽ കുപ്പിയുണ്ടോ?
ഞാൻ- ഇല്ല.
അദ്ദേഹം – പെട്ടി ക്യാമറയിൽ ഇടു.
ഞാൻ പെട്ടി ക്യാമറയിൽ ഇട്ടു. എന്നിട്ട്‌ എന്നെ അങ്ങ്‌ അടുത്ത്‌ വിളിച്ചിട്ട്‌ പറഞ്ഞു നോക്കാൻ.

ഞാൻ നോക്കിയപ്പോൾ പാസ്പ്പോർട്ടിന്റെ രണ്ട്‌ കുപ്പി കണ്ണും തള്ളി ഇരിയ്ക്കുന്നു. കണ്ട്‌ പിടിയ്ക്കാതിരിയ്ക്കാൻ എത്ര കവർ ഇട്ട്‌ പൊതിഞ്ഞതാ…… പിന്നെ സംസാരിച്ച്‌ സമയം കളയാൻ നിൽക്കാതെ ആ പോലീസുകാരനു കുറച്ച്‌ പൈസയും കൊടുത്ത്‌ അവിടുന്ന് എസ്ക്കേപ്പായി.

ഇത്രയും അനുഭവിച്ച എന്നൊടാണു രണ്ട്‌ പ്രാവശ്യം മാത്രം നാട്ടിൽ പോയി വന്ന ആലിന്റെ തള്ളൽ.

ഉടൻ തന്നെ അടുത്ത തള്ളൽ. ഇത്‌ ഒരു ഒന്നൊന്നര തള്ളൽ ആയി പോയി.
ഞാൻ കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ എന്റെ ഹാൻ ബ്യാഗിൽ ഒരു കത്രിക ഉണ്ടായിരുന്നു. എയർപ്പോർട്ടുകാർ എന്നൊട്‌ പറഞ്ഞു ആ കത്രിക എടുത്തു കളയണം എന്ന്. ഞാൻ പറഞ്ഞു സാറേ അത്‌ കളയണ്ട വെളിയിൽ എന്റെ ഒരു കൂട്ടുകാരെന്റെ കടയുണ്ട്‌ അവിടെ കൊടുത്തെയ്ക്കാം എന്നിട്ട്‌ ഞാൻ തിരിച്ചു വരുമ്പോൾ വാങ്ങിക്കൊള്ളാം എന്ന്. പക്ഷേ അവർ സമ്മതിച്ചില്ല. എടുത്തു കളഞ്ഞു.

ഇത്രയും ആയപ്പോൾ ഞാൻ ചോദിച്ചു ഏത്‌ എയർപ്പോർട്ടാണു?
ഷാർജ്ജ.
ഞാൻ – അവിടെ വെളിയിൽ എവിടെയാ കട?
അവിടെ വെളിയിൽ ഒരു കടയുണ്ട്‌. എന്റെ കൂട്ടുകാരൻ ആണു. ഉടൻ തന്നെ അടുത്തത്‌ ആ ഡ്യൂട്ടി ഫ്രീ കഴിയുമ്പോഴേ അവിടെ ഒരു പെട്ടിക്കടയുണ്ട്‌. അതെന്റെ കൂട്ടുകാരനാ.

ഞാൻ പറഞ്ഞു. ആദ്യം വെളിയിൽ ആയിരുന്നു കട. ഇപ്പോൾ ഡ്യൂട്ടി ഫ്രീ കഴിയുമ്പോഴുള്ള പെട്ടിക്കടയായി. ഒന്ന് പോടേ തട്ടിവിടാതെ…….
Attachments area

Share This:

Comments

comments