ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം അവിസ്മരണീയമായി.

0
75

പി.പി. ചെറിയാന്‍.

ഡാളസ്: നാലുവയസ്സു മുതല്‍ എണ്‍പതു വയസുവരെയുള്ളവര്‍ മത്സരിച്ച് ഗാനങ്ങളും കവിതകളും ആലപിച്ചപ്പോള്‍ കേരള അസ്സേസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിച്ച സംഗീത സായാഹ്നം പങ്കെടുത്തവര്‍ക്ക് അവിസ്മരണീയ അനുഭവമായി.
മാര്‍ച്ച് 9 ശനിയാഴ്ച വൈകീട്ട് ഗാര്‍ലന്റിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സംഗീത സായാഹ്നത്തിന് അരങ്ങൊരുങ്ങിയത്.

 

പാടി പതിഞ്ഞ, കേട്ടു മറഞ്ഞ പഴയ സിനിമാ ഗാനങ്ങളും, കവിതകളും മുതിര്‍ന്നവര്‍ ആലപിച്ചപ്പോള്‍ പുത്തന്‍ ഗാനങ്ങളും, ആധുനിക കവിതകളും ചൊല്ലി യുവതലമുറയും മത്സരിക്കുന്നതു കാണികളില്‍ കൗതുകമുണര്‍ത്തി.

 

ബേബി കൊടുവത്ത്, പി.പി.സൈമണ്‍, സുകു വര്‍ഗീസ്, അല്‍സ്റ്റാര്‍ മാമ്പിള്ളി, എബ്രഹാം ചിറയില്‍, ബിജു, ദീപ ജെയ്‌സണ്‍, സീമാ ജോര്‍ജ്, ഫ്രാന്‍സീസ് തോട്ടത്തില്‍, ഹരിദാസ് തങ്കപ്പന്‍, അനശ്വരം മാമ്പിള്ളി, ഷാജു ജോണ്‍, വര്‍ഗീസ് ജോര്‍ജ്, സന്തോഷ്, ജെയ്‌സണ്‍ കെ. എന്‍.ജി. പണിക്കര്‍ എന്നിവരാണ് സംഗീതസായാഹ്നത്തെ അനശ്വരമാക്കിയവര്‍.
ഡാളസ്സിലെ തലമുതിര്‍ന്ന സാഹിത്യക്കാരനും കവിയുമായ ജോസ് ഓച്ചാലില്‍, രാജന്‍ ഐസക്ക്, റോയ് കൊടുവത്ത്, ചെറിയാന്‍ ചൂരനാട്, ജോര്‍ജ് ജോസഫ് വിലങ്ങോലിന്‍ എന്നിവരുടെ സാന്നിധ്യം ഗായകര്‍ക്കും, കവികള്‍ക്കും ആവേശം പകര്‍ന്നു, അടുക്കും, ചിട്ടയോടും പരിപാടി കോര്‍ഡിനേറ്റു ചെയ്ത അനശ്വരം മാമ്പിള്ളിയെ സദസ്സ് പ്രത്യേകം ആദരിച്ചു. ഡാനിയേല്‍ കുന്നേല്‍, പ്രദീപ് നാഗന്നൂലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Share This:

Comments

comments