ഡാലസിലെ 39 സഭകളുടെ കൂട്ടായ്മ പിവൈസിഡിക്ക് പുതിയ ഭരണ സമിതി.

0
97

ജോയിച്ചൻ പുതുക്കുളം.

ടെക്‌സസ്: ഡാലസിലെ 39 സഭകളുടെ കൂട്ടായ്മയായ പെന്തെക്കോസ്ത് യൂത്ത് കോണ്‍ഫറന്‍സ് ഡാലസിന്റെ 37ാംമത് ഭരണസമിതി അംഗങ്ങളെ തിര!ഞ്ഞെടുത്തു. യുഎസ് പെന്തെക്കോസ്തല്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ റോയ് മാത്യവാണ് പ്രസിഡന്റ്, കൊ ഓര്‍ഡിനേറ്റര്‍ – ടൈറ്റസ് തോമസ്, ട്രഷറര്‍ – ബ്ലസന്‍ അലക്‌സാണ്ടര്‍, അസോസിയേറ്റ് കൊഓര്‍ഡിനേറ്റര്‍ – ഫ്‌ലോസി ജോണ്‍സണ്‍, മീഡിയ കൊ ഓര്‍ഡിനേറ്റര്‍ – സില്‍വിയ സജു, മ്യൂസിക് കൊഓര്‍ഡിനേറ്റര്‍ – സാം തോമസ്, സ്‌പോര്‍ട്‌സ് കൊ ഓര്‍ഡിനേറ്റര്‍ – ജെറി ചിറമേല്‍, ഓഡഡിറ്റര്‍ – അനീഷ് മാത്യു, ബോര്‍ഡ് അംഗങ്ങള്‍ – അലിസണ്‍ ജോര്‍ജ്, ജെസി തോമസ്, പാസ്റ്റര്‍ ജോണ്‍ ഏബ്രഹാം, പാസ്റ്റര്‍ സാലു ദാനിയേല്‍, തോമസ് മാമന്‍, റോണി വര്‍ഗീസ്.

 

2018 വര്‍ഷത്തെ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആഷിഷ് അലക്‌സാണ്ടര്‍ ഓഡിറ്റ് ചെയ്ത വരവു ചെലവു കണക്ക് ട്രഷറര്‍ ടൈറ്റസ് തോമസ് അവതരിപ്പിച്ചു. കൊ ഓര്‍ഡിനേറ്റര്‍ അലന്‍ മാത്യു 2018ലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇവ രണ്ടും പൊതു യോഗം പാസാക്കിയതിനെ തുടര്‍ന്നാണ് പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് പുതിയ സമിതി രൂപീകരിച്ചിട്ടുള്ളതെന്നും ഭരണസമിതി ചുമതലയേറ്റ് പ്ര!വര്‍ത്തനം ആരംഭിച്ചതായും മീഡിയ കൊഓര്‍ഡിനേറ്റര്‍ സില്‍വിയ സജു അറിയിച്ചു.

Share This:

Comments

comments