കുടിവെള്ളക്ഷാമം രൂക്ഷമായ കല്‍പിനിയില്‍ അറുപതോളം കുടുംബങ്ങള്‍ക്ക് വീണ്ടും കുടിവെള്ളമെത്തി.

0
94
>സാലിം ജീറോഡ്‌.
കാരശ്ശേരി: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുടിവെള്ള പദ്ധതി പുനര്‍നിര്‍മ്മിച്ച് പ്രളയാനന്തരകേരളത്തിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കൈത്താങ്ങ്. അറുപത് കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറകല്‍പിനി കൂട്ട്‌കെട്ട് കുടിവെള്ള പദ്ധതിയാണ് വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി രണ്ട് ലക്ഷത്തോളം രൂപ ചെലവില്‍ പുനര്‍നിര്‍മ്മിച്ചു നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം കല്‍പിനി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലിലാണ് കുടിവെള്ള പദ്ധതി തകര്‍ന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കല്‍പിനി വാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് പദ്ധതി. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര നടത്തിയും മധുരം വിതരണം ചെയ്തും നാട്ടുകാര്‍ ഉദ്ഘാടന ചടങ്ങ് ഗ്രാമോത്സവമാക്കി മാറ്റി.
പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് അംഗം മേരി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു.  പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയമ്മ ഇടമുളയില്‍, മുക്കം നഗരസഭാ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, ജോണ്‍ പൊന്നമ്പയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കല്‍പിനിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെയും പ്രദേശത്ത് ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ രണ്ട് ലക്ഷം രൂപ ചെലവിലാണ് പദ്ധതി പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രാജു താമരക്കുന്നേല്‍ സ്വാഗതവും മണ്ഡലം സെക്രട്ടറി ലിയാഖത്തലി മുറമ്പാത്തി നന്ദിയും പറഞ്ഞു.

Share This:

Comments

comments