ഇന്റർ നാഷണൽ ലോക്കൽ സ്‌റ്റോറി ” കാർട്ടൂൺ പ്രദർശനം.

0
106

സോണി കെ.ജോസഫ്‌.

ഇന്റർ നാഷണൽ ലോക്കൽ സ്‌റ്റോറി ” എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രസിദ്ധ സിനിമാ താരവും ഡയറക്ടറുമായ ഹരിശ്രീ അശോകന്റെ കാരിക്കേച്ചർ ഉൾപെടുത്തി ഒരു പ്രദർശനം എറണാകുളത്തെ സരിത സിനിമാ തിയേറ്ററിൽ തുടങ്ങി ,കാർട്ടൂൺ ക്ലബ് ഓഫ് കരളയും കോമു സൺസും സംയുക്തമായിട്ടാണ് ഈ ഇവന്റ് സംഘടിപ്പിച്ചത്. ഹരിശ്രീ അശോകന്റെ  സിനിമയുടെ ആദ്യ പ്രദർശനത്തിന് തന്നെ മലയാള സിനിമയിൽ ആദ്യമായി ഒരു ഹാസ്യതാരത്തിന്റെ ഇത് വരെ അഭിനയിച്ച കഥാപാത്രങ്ങയ്യടെ കാരിക്കേച്ചർ ഉൾപ്പെടുത്തിയാണ് എക്സിബിഷൻ നടത്തുന്നത്. സിനിമയിൽ അഭിനയിച്ച ഒട്ടുമിക്ക പേരും തീയേറ്ററിൽ എത്തിയിരുന്നു, ഹരിശ്രീ അശോകൻ, നടൻ ധർമജൻ ,സിനിമയിലെ നായിക, മറ്റ് അഭിനേതാക്കൾ സിനിമയുമായി അണിയറ പ്രവർത്തകരടക്കം നിരവധി പേരുടെ  കാരിക്കേച്ചറുകൾ സിനിമയുടെ പേരടിച്ച ക്യാൻവാസിൽ കാർട്ടൂണിസ്റ്റുകൾ തൽസമയം വരച്ചു കൊടുത്തു. പ്രദർശങ്ങളുടെ ക്യൂറേറ്റർ ഇബ്രാഹീം ബാദുഷയാണ്, ബഷീർ കിഴിശ്ശേരി, ഹസ്സൻ കോട്ടപ്പറമ്പിൽ, ബാദുഷ, പ്രിൻസ്, കണ്ണൻചിത്രാലയ, സതീഷ് കാക്കയങ്ങാട്, നിസാർ ,ജോബ്, ജയരാജ് തുടങ്ങിയ  കാരിക്കേച്ചറിസ്റ്റുകൾ പങ്കെടുത്തു. ആസിഫലി കോമു

Share This:

Comments

comments