ടെക്‌സസിലെ ഒരു കുടുംബത്തിലെ 5 പേര്‍ വെടിയേറ്റ് മരിച്ചു.

0
273
പി.പി. ചെറിയാന്‍.

ബല്‍ന്‍ചാഡ്(ടെക്‌സസ്) : ഭാര്യയേയും, പിഞ്ചുകുഞ്ഞിനേയും, ഭാര്യ മാതാവിന്റെ മാതാപിതാക്കളേയും വെടിവെച്ചു കൊലപ്പെടുത്തിയശേഷം അമ്പത്തിയേഴുകാരനായ ഭര്‍ത്താവ് സ്വയം വെടിവെച്ചു മരിച്ചതായിരിക്കാമെന്ന് പോള്‍ക്ക് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഫെബ്രുവരി 11 തിങ്കളാഴ്ചയായിരുന്നു സംഭവം.

ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും വെടിയേല്‍ക്കാതെ രക്ഷപ്പെട്ട ഭാര്യ ആഷ്‌ലിയുടെ മാതാവാണ് വിവരം പോലീസിനെ അറിയിച്ചത്.മകള്‍ ആഷ്‌ലി(27), ഭര്‍ത്താവ് റാന്‍സി(54),ലിഡിയ(72)കാര്‍ലോസ്(74)എന്നിവരാണ് വെടിയേറ്റുമരിച്ചത്.ആഷ്‌ലിറാന്‍സിദമ്പതിമാരുടെ പിഞ്ചുകുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

റാന്‍സിയാണ് ഇവരെവെടിവെച്ചതെന്നും, ആഷ്‌ലിയുടെ മാതാവ് മുറിയില്‍ കയറി വാതില്‍ അടച്ചതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടതായും ഷെറിഫ് പറഞ്ഞു.വെടിവെച്ച ഫയര്‍ ആം വീ്ട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്നുപേര്‍വീട്ടിനകത്തും, രണ്ടുപേര്‍ വീടിനുപുറത്തുമാണ് വെടിയേറ്റു മരിച്ചുകിടന്നിരുന്നത്. വെടിവെയ്ക്കാന്‍ പ്രേരിപ്പിച്ചതെന്തെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.

Share This:

Comments

comments