ഡോബര്‍മാന്റെ ആക്രമണത്തില്‍ മധ്യവയസ്ക കൊല്ലപ്പെട്ടു.

0
176

പി.പി. ചെറിയാന്‍.

ഹൂസ്റ്റണ്‍ : ഓമനിച്ചു വളര്‍ത്തിയിരുന്ന ഡൊബര്‍മാന്‍ നായയുടെ കടിയേറ്റു 66 വയസ്സുക്കാരിയായ ഇലയന്‍ റിച്ച്മാന്‍ കൊല്ലപ്പെട്ടു.വെസ്റ്റ് ഹൂസ്റ്റണ്‍ ഡയറി ആഷ് ഫോര്‍ഡിലുള്ള ഇലയന്റെ വീടിനു പുറകിലാണ് ശരീരമാസകലം കടിയേറ്റ് രക്തം വാര്‍ന്ന മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവര്‍ വീട്ടില്‍ ഡോബര്‍മാന്‍ നായയേയും, പട്ടിയേയും വളര്‍ത്തിയിരുന്നതായും, സംഭവത്തിനുശേഷം രണ്ടിനേയും എനിമല്‍ കണ്‍ട്രോള്‍ വിഭാഗം കസ്റ്റഡിയിലെടുത്തു.രണ്ടു ദിവസമായി നായകളെ പരിശീലിപ്പിക്കുന്ന ക്ലാസ്സില്‍ ഇവര്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം അനുവദിച്ചത്. നൂറു പൗണ്ടും, 90 പൗണ്ടും തൂക്കമുള്ള രണ്ടെണ്ണമാണ് വീട്ടില്‍ നിന്നും പിടികൂടിയത്.

ഡൊബര്‍മാന്‍ വളരെ ആക്രമണാശക്തരാണെന്ന് സി.ഡി.സി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇലയന്‍ ഡൊബര്‍മാനെ ഭയപ്പെട്ടിരുന്നില്ലെന്ന് മാത്രമല്ല സ്വന്തം കുട്ടികളെപോലെയാണ് കരുതിയിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു

Share This:

Comments

comments