മാഗിന്റെ ഫ്‌ളൂ വാക്‌സിന്‍ മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായി.

0
129

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ കേരളാ ഹൗസില്‍ (Kerala House 1415, Packer Lane, Stafford, TX 77477) വച്ചു ഡോ. മജു ചാക്കോയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഫ്രീ ഫ്‌ളൂ വാക്‌സിന്‍ മെഡിക്കല്‍ ക്യാമ്പ് ഇന്‍ഷ്വറന്‍സ് ഇല്ലാത്ത നൂറുകണക്കിന് ആളുകള്‍ക്ക് പ്രയോജനപ്രദമായി.

ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ അധ്യക്ഷതവഹിച്ചു. തുടര്‍ന്നു സെക്രട്ടറി വിനോദ് വാസുദേവന്‍ ക്യാമ്പില്‍ വന്നുചേര്‍ന്നവരെ സ്വാഗതം ചെയ്തു.

സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ ബോര്‍ഡ് അംഗങ്ങളും വന്നുചേര്‍ന്നവരും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ അര്‍പ്പിച്ചതോടൊപ്പം ഡോ. പൊന്നുപിള്ള മധുരവും നല്‍കി.

ബോര്‍ഡ് മെമ്പര്‍മാരായ റെനി കവലയില്‍, മാത്യു പന്നപ്പാറ, ആന്‍ഡ്രൂ ജേക്കബ്, പ്രമോദ് റാന്നി, ഷിനു ഏബ്രഹാം, ജോസ് കെ. ജോണ്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ഫെസിലിറ്റി മാനേജര്‍ മോന്‍സി കുര്യാക്കോസ് ക്യാമ്പിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തി.

ഇന്തോ- അമേരിക്കന്‍ നഴ്‌സസ് അസോസിയേഷനിലെ ക്ലാരമ്മ മത്തായിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പ്രവര്‍ത്തിച്ചു.

ക്യാമ്പില്‍ മുന്‍ പ്രസിഡന്റുമാരായ ഏബ്രഹാം കെ. ഈപ്പന്‍, ജോഷ്വാ ജോര്‍ജ്, മാത്യു മത്തായി, സുരേന്ദ്രന്‍ കോരന്‍, തോമസ് ചെറുകര, ഡോ. പൊന്നുപിള്ള എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. ഉച്ചയ്ക്ക് ഒന്നിന് പര്യവസാനിച്ച ക്യാമ്പില്‍ വന്നുചേര്‍ന്നവര്‍ക്ക് മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ നന്ദി പ്രകാശിപ്പിക്കുകയും തുടര്‍ന്ന് പ്രഭാതഭക്ഷണവും നല്‍കി ക്യാമ്പ് പര്യവസാനിക്കുകയും ചെയ്തു.

Share This:

Comments

comments