ഹാരിസ് കൗണ്ടി ക്രിമിനല്‍ കോര്‍ട്ട് ജഡ്ജി കസ്സാന്‍ഡ്ര ഹോള്‍മണ്‍ അന്തരിച്ചു.

0
575
പി.പി. ചെറിയാന്‍.

ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ക്രിമിനല്‍ കോര്‍ട്ട് ജ്ഡ്ജിയായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കസ്സാന്‍ഡ്ര ഹോള്‍മാന്‍(57) അന്തരിച്ചു. ഹെല്‍ത്ത് ഇഷ്യൂസാണ്മരണത്തിന് കാരണമെന്ന് ജഡ്ജി ഡാരല്‍ ജോര്‍ദന്‍ പറഞ്ഞു.

2018 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹാരിസ് കൗണ്ടിയുടെ ചരിത്രത്തില്‍ പത്തൊമ്പത് ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകള്‍ തിര്‌ഞ്ഞെടുക്കപ്പെട്ടതില്‍ കസ്സാന്‍ഡ്രയും ഉള്‍പ്പെട്ടിരുന്നു.ജഡ്ജിയായി ചുമതലയേറ്റു ഒരാഴ്ചയ്ക്കുള്ളില്‍ ലോക്കല്‍ ജസ്റ്റിസ് പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു കസ്സാന്‍ഡ്രയുടേത്.

സൗത്ത് ടെക്‌സസ് കോളേജ് ഓഫ് ലൊയില്‍ നിന്നും 1994 ല്‍ ബിരുദമെടുത്ത ഇവര്‍ രണ്ടു പതിറ്റാണ്ടു ക്രിമിനല്‍ ലോയില്‍ പ്രാക്ടീസ് ചെയ്തിരുന്നു.ഹൂസ്റ്റണില്‍ സുപരിചിതയായ ജഡ്ജി കസ്സാന്‍ഡ്രയുടെ വിയോഗം വേദനാജനകമാണെന്ന് ജഡ്ജി ഷാനന്‍ ബാള്‍ഡ് വിന്‍ പറഞ്ഞു.

മാതാവിന്റെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച ഇവര്‍ ഒടുവില്‍ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

Share This:

Comments

comments