ഗായകനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ 12- 16 വരെ പ്രായമുള്ള 5 കുട്ടികള്‍ അറസ്റ്റില്‍.

0
296
പി.പി. ചെറിയാന്‍.

നാഷ് വില്ല: ടെന്നിസ്സിയിലെ സുപ്രസിദ്ധ ഗായകന്‍ കെയ്ല്‍ യോര്‍ലറ്റ്‌സിനെ(24) കവര്‍ച്ചാ ശ്രമത്തിനിടയില്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 12 മുതല്‍ 16 വയസ്സു വരെ പ്രായമുള്ള 5 കുട്ടികളെ അറസ്റ്റു ചെയതതായി ഫെബ്രുവരി 8 വെള്ളിയാഴ്ച നാഷ് വില്ല പോലീസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

റോണിയ മെക്‌നൈറ്റ്(14), ഡയമണ്ട് ലൂയിസ്(15), ഡിക്കോറിയസ് റൈറ്റ് (16) എന്നിവരുടെ പേരുകളും ചിത്രകളും പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി. ടെന്നിസ്സിയില്‍ നിലവിലുള്ള നിയമമനുസരിച്ചു 12 വയസ്സുള്ള പെണ്‍കുട്ടിയുടേയും, 13 വയസ്സുള്ള ആണ്‍കുട്ടിയുടെയും പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.പെന്‍സില്‍വാനിയ സ്വദേശിയായ ഗായകന്‍ യോര്‍ലറ്റ്‌സ് ബെല്‍മൗണ്ട് യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റാണ്.

വ്യാഴാഴ്ച വൈകീട്ട് നാഷ് വില്ലായിലുള്ള വീടിനു സമീപമാണ് വെടിയേറ്റു മരിച്ചത്.ഇയ്യാളുടെ കൈവശം ഉണ്ടായിരുന്ന വാലറ്റ് കരസ്ഥമാക്കിയതിനുശേഷം, കാര്‍ കീ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിയേറ്റ് വീട്ടില്‍ എത്തിയ ഗായകന്‍ പിന്നീട് മരിക്കുകയായിരുന്നു.16

Share This:

Comments

comments