സാന്റാ അന്നയില്‍ സീറോ മലബാര്‍ നാഷണല്‍ കിക്ക്ഓഫ് വന്‍വിജയം.

0
153

ജോയിച്ചൻ പുതുക്കുളം.

ലോസ് ആഞ്ചലസ്: ഹൂസ്റ്റണില്‍ ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ! നാഷണല്‍ ! കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ നടന്നു.

ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ മുഖ്യകാര്‍മ്മികനായ ദിവ്യബലിക്കു ശേഷമായിരുന്നു ചടങ്ങുകള്‍. ഇടവക വികാരി റവ ഫാ മാത്യൂസ് മൂഞ്ഞനാത്ത് സന്നിഹിതനായിരുന്നു. ഇടവക ട്രസ്റ്റി സജോ ജേക്കബ് പുരവടിയില്‍നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് ഫാ. കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കണ്‍വന്‍ഷനോടനുബന്ധിച്ചിലുള്ള റാഫിള്‍ ടിക്കറ്റിന്റെ ആദ്യ വില്‍പ്പനയുടെ ഉദ്ഘാടനം ഫാ. മാത്യൂസ് മൂഞ്ഞനാത്ത് നിര്‍വഹിച്ചു. ഇടവക ട്രസ്റ്റിയും സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (എസ്എംസിസി ) നാഷണല്‍ ചെയര്‍മാനുമായ ജോര്‍ജ് കുട്ടി തോമസ് പുല്ലാപ്പള്ളില്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഇടവകയിലെ ടിക്കറ്റ് വിലപ്പനയുടെ ചുമതല എസ്എംസിസി ചാപ്റ്റര്‍ പ്രസിഡണ്ട് മാത്യു കൊച്ചുപുരക്കല്‍ ഏറ്റെടുത്തു.

ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കണ്‍വന്‍ഷന്റെ ക്രമീകരണങ്ങളെപ്പറ്റി വിശദീകരിച്ചു. ഫാ. മാത്യൂസ് മൂഞ്ഞനാത്ത് കണ്‍വന്‍ഷനു ഇടവകയുടെ സഹകരണം വാഗ്ദാനം ചെയ്തു.

കണ്‍വന്‍ഷന്‍ ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സും ട്രസ്റ്റിമാരുമായ ജോര്‍ജ്കുട്ടി പുല്ലാപ്പള്ളില്‍ , സജോ ജേക്കബ് പുരവടി, ഷൈന്‍ മുട്ടപ്പള്ളില്‍, ആല്‍ബിന്‍ വിനോയി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This:

Comments

comments