മലയാളികളുടെ യശ്ശസുയര്‍ത്തിയ കെ, പി. ജോര്‍ജിനും ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം.

0
264

ജോയിച്ചൻ പുതുക്കുളം.

ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ ദേശീയ തെരെഞ്ഞെടുപ്പില്‍ മലയാളികളുടെ യശസ് വാനോളമുയര്‍ത്തിയ കെ.പി. ജോര്‍ജിനും ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം. 2018 നവമ്പറില്‍ നടന്ന ദേശീയ തെരെഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയും എക്‌സിക്യൂട്ടീവുമായ ജഡ്ജ് കെ പി ജോര്‍ജിനും മൂന്നാം നമ്പര്‍ കോടതിയിലെ ജഡ്ജിയായി വിജയിച്ച ജൂലി മാത്യുവിനുമാണ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമ്മെര്‍സിന്റെയും ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി ആദരിച്ചത്.അമേരിക്കയിലുടനീളം സഞ്ചരിച്ചുകൊണ്ടു വാര്‍ത്തകളുടെ ലോകത്തു പിന്നാമ്പുറത്തുനിന്നുകൊണ്ടു കാമറ ചലിപ്പിച്ചു ഏറെ വിസ്മയക്കാഴ്ചകള്‍ ലോകമെങ്ങുമുള്ള മലയാളിലകളിലെത്തിച്ചുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷിജോ പൗലോസിനെയും ചടങ്ങില്‍ ആദരിച്ചു.

അമേരിക്കയില്‍ ഏറ്റവും സാമ്പത്തിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ടെക്‌സസിലെ ഫോര്‍ട്ട് ബെണ്ട് കൗണ്ടിയുടെ ജഡ്ജിയും എക്‌സിക്യൂട്ടീവുമായി ചുമതലയേറ്റ കെ.പി. ജോര്‍ജ് ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും അധികാരവും സ്ഥാനവുമുള്ള മലയാളി എന്ന് മാത്രമല്ല ഇന്ത്യക്കാരന്‍ കൂടിയാണ്. ഒരു ഏഷ്യക്കാരനു പോലും കൈവരിക്കാന്‍ കഴിയാത്ത നേട്ടവുമായാണ് ഫോര്‍ട്ട് ബെണ്ട് കൗണ്ടി മൂനാം നമ്പര്‍ കോടതിയുടെ ന്യായാധിപയായി ചുമതലയേറ്റുകൊണ്ടു ജൂലി മാത്യു എന്ന യുവ അറ്റോര്‍ണി മലയാളികളുടെ അഭിമാനമായി മാറിയത്.

ഇരുവരുടെയും തിളക്കമാര്‍ന്ന വിജയം മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനിക്കാന്‍ ഏറെ വക തരുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ സംസഥാനങ്ങളില്‍ ഒന്നായ കേരളം ഇന്ന് ലോകത്തിനു മാതൃകയാവുകയാണ്. അമേരിക്കന്‍ മലയാളി കുടിയേറ്റം 50 കളില്‍ തുടങ്ങി ഇന്ന് ഏറ്റവും ഔന്നത്യത്തില്‍ നില്‍കുമ്പോള്‍ വിവിധ രംഗങ്ങളില്‍ മലയാളികള്‍ തിളങ്ങുകയാണ്. അതില്‍ ഏറ്റവും പ്രധാനവും വിശിഷ്ടവുമാണ് അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നമ്മുടെ ആളുകളുടെ താല്പര്യവും ഇടപെടലുകളും.

.ദൈവകൃപ അതു മാത്രമാണ് ഈ സ്ഥാനത്തേക്കുള്ള തന്‍റെ പ്രയാണത്തിന് ഏറ്റവും തുണയായത് എന്ന് സ്വീകരണം എട്ടു വാങ്ങിയ ജഡ്ജ് കെ. പി . ജോര്‍ജ് പറഞ്ഞു. ഇത്രയും വലിയ സ്ഥാനത്തേക്കുള്ള തന്റെ വിജയം മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളികളുടെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണെന്ന് അമേരിക്കയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടീവ് ജോര്‍ജ് വിനയനയാതനയി പറഞ്ഞു.765,000 പേര് വസിക്കുന്ന ഈ കൗണ്ടിയില്‍ 3000 ജീവനക്കാരുണ്ട്. പ്രതിവര്‍ഷം $ 370 മില്യണ്‍ ബഡ്ജറ്റ് അംഗീകാരമുള്ള ഒരു വലിയ സര്‍ക്കാരിന്റെ തലപ്പത്താണ് ജോര്‍ജ് ഇരിക്കുന്നത്. അമേരിക്കന്‍ ഗോവെര്‌ന്മേന്റിലെ ഏറ്റവും ശക്തനായ ഇന്ത്യന്‍ അമേരിക്കന്‍ വംശജനായി മാറിയ ജോര്‍ജിന്റെ ഈ വിജയം മറ്റുള്ള യുവ നേതാക്കന്മാര്‍ക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനുള്ള പ്രോത്സാഹനമായിരിക്കുമെന്നു ജോര്‍ജ് പറഞ്ഞു.

വെള്ളക്കാരുടെ മാത്രം കുത്തകയായിരുന്ന ഫോര്‍ട്ട് ബെന്‍ഡ് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് തന്നെ തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആവേശം ഇരട്ടിക്കുകയാണുണ്ടയതെന്നുംആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കുപോലും എത്തിപ്പെടാന്‍ കഴിയാത്ത ആ സ്ഥാനം ഇന്ത്യന്‍ വംശജര്‍ക്കും പ്രാപ്യമാണെന്നു തന്റെ ജയം തെളിയിക്കുകയായിരുന്നുവെന്നു ജൂലി മാത്യു സ്വീകരണം എട്ടു വാങ്ങികൊണ്ടു പറഞ്ഞു. മറ്റാര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥാനം എന്ന് കരുതപ്പെട്ടിരുന്ന ആസ്ഥാനത്ത് തന്റെ ചിത്രം അനാവരണം ചെയ്യപ്പെട്ടപ്പോള്‍ അഭിമാനം കൊണ്ട് പുളകിതയായി എന്ന് പറഞ്ഞ ജൂലി ഈ രംഗത്തേക്ക് കൂടുതല്‍ മലയാളികള്‍ എത്തിപ്പെടണമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

എന്നും വാര്‍ത്തയുടെ പിന്നാമ്പുറങ്ങളില്‍ നിന്നുകൊണ്ട് മറ്റുള്ളവരുരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഭാവപകപ്പില്ലാതെ പകര്‍ത്തിയ ഷിജോ പൗലോസ് എന്ന അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട ഛായാഗ്രാഹകന് കാമറയ്ക്കു മുന്‍പില്‍ വന്നപ്പോള്‍ തികച്ചും അമ്പരപ്പായിരുന്നു. ഏറെ പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരത്തിന് നന്ദി പറയുവാന്‍ വാക്കുകള്‍ കിട്ടാതെ വികാര നിര്ഭാരനായ ഷിജോയുടെ സൗമ്യവും ലളിതവുമായ വാക്കുകളില്‍ നിഴലിച്ചതു വിശാലമായ വാര്‍ത്ത ലോകത്തിന്റെ മുഴുവന്‍ കടപ്പാടുകളോടായിരുന്നു.

ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സണ്ണി കരിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തില്‍ ഹൂസ്റ്റണിലെ എല്ലാ സംഘടകളെയും പ്രതിനിതീകരിച്ചു ധാരളം പേര് പങ്കെടുത്തു. ചേംബര്‍ ഓഫ് കോമ്മെര്‍സിന്റെ തന്നെ ഭാഗമായ ജഡ്ജ് കെ പി ജോര്‍ജിനെ സണ്ണി തന്റെ പ്രസംഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇവരുടെ വിജയം എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യ പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് ജോയ് തുമ്പമണ്‍ വിശിഷ്ട വ്യക്തികളെ അഭിനന്ദിച്ചു. ഹ്യൂസ്റ്റണ്‍ മലയാളികളുടെ ആവേശവും അഭിമാനവും ആയി ഇവര്‍ മാറി എന്ന് ശശിധരന്‍ നായര്‍ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. ചേംബര്‍ ഓഫ് കോമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് കാക്കനാട്ട് സ്വാഗതവും ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള നന്ദിയും പറഞ്ഞു.

Share This:

Comments

comments