ഷിക്കാഗോ മലയാളി അസോസിയേഷന്‍ വെള്ളപ്പൊക്ക ദുരിതാശ്വാസനിധി കൈമാറി.

0
132

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: വെള്ളപ്പൊക്ക കെടുതിക്കുശേഷമുള്ള മുഖ്യമന്ത്രിയുടെ കേരള പുനരുദ്ധാരണ പദ്ധതിയിലേക്ക് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഒരു ഫണ്ട് സമാഹരണം നടത്തുകയുണ്ടായി. അതേ തുടര്‍ന്ന് സമാഹരിച്ച 18 ലക്ഷം രൂപ മുന്‍ പ്രസിഡന്റ് രഞ്ചന്‍ ഏബ്രഹാം കേരളത്തില്‍ വച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

തത്സമയം കൊച്ചി എം.എല്‍.എ കെ.ജെ. മാക്‌സി സന്നിഹിതനായിരുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ ഫണ്ട് സമാഹരണത്തില്‍ സഹകരിച്ച ഏവര്‍ക്കും മുന്‍ പ്രസിഡന്റ് രഞ്ചന്‍ ഏബ്രഹാം നന്ദി അര്‍പ്പിച്ചു.

Share This:

Comments

comments