മയാമിയില്‍ ആവേശത്തിരയുണര്‍ത്തി സോക്കാര്‍ മാമാങ്കം.

0
94

ജോയിച്ചൻ പുതുക്കുളം.

മയാമി: ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി കാല്‍ പന്തു കളിയുടെ സൗന്ദര്യം മയാമി മലയാളിലാള്‍ക്കായി നല്‍കി എം.എ.എസ്.സി (മലയാളീസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്). ന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 നു മിറാമിര്‍ വിസ്‌കോയ പാര്‍ക്കില്‍ അരങ്ങേറിയ സെവന്‍സ് സോക്കാര്‍ ടൂര്‍ണമെന്റില്‍ നിരവധി ടീമുകള്‍ അണിചേര്‍ന്നു.

മയാമിയുടെ സ്വന്തം ടീം ആയ എഫ്.സി ബ്ലാസ്‌റ്റേഴ്‌സ് , എം.എഫ്.സി ജാക്ക്‌സണ്‍വില്ല , എഫ്.സി കോറല്‍ സ്പ്രിങ്‌സ് , ദേശി ബോയ്‌സ് ഓഫ് ഒര്‍ലാണ്ടോ എന്നീ ടീമുകള്‍ മല്‍സരത്തില്‍ മാറ്റുരച്ചു .ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കായിക മാമാങ്കത്തില്‍ പെംബ്രോക്ക് പൈന്‍സ് കമ്മിഷണര്‍ ആഞ്ചലോ കാസ്റ്റിലോ മുഖ്യ അതിഥി ആയിരുന്നു .

അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മയാമി എഫ്.സി ബ്ലാസ്‌റ്റേഴ്‌സ് കിരീടം നേടി . കളിയിലെ കേമന്മാര്‍ ഗോളി : ജിനോ കുര്യാക്കോസ് ( എഫ്.സി ബ്ലാസ്‌റ്റേഴ്‌സ്) പ്ലയെര്‍ : ജയദേവന്‍ (എം.എഫ്.സി ജാക്ക്‌സണ്‍വില്ല) ഡിഫന്‍ഡര്‍ : അജിത് വിജയന്‍ ( എ .ഇ ബ്ലാസ്‌റ്റേഴ്‌സ്) ഓള്‍ റൗണ്ടര്‍ ജിതേഷ് (എം.എഫ്.സി ജാക്ക്‌സണ്‍വില്ല) ടോപ് സ്‌ക്രോറോര്‍: ജസ്റ്റിന്‍ ജെയിംസ് (എം.എഫ്.സി ജാക്ക്‌സണ്‍വില്ല) എന്നിവരാണ് , കളിയില്‍ വിജയ ഗോള്‍ നേടി മയാമി എഫ്.സി ബ്ലാസ്‌റ്റേഴ്‌സ് താരം ജിമ്മി പെരേപ്പാടന്‍ ആരാധരുടെ മനം കവര്‍ന്നു . അതോടൊപ്പം യുവ സോക്കാര്‍ പ്രേമികള്‍ക്കായി അണ്ടര്‍ 17 സൗഹൃദ മല്‍സരവും അരങ്ങേറി .

തുടര്‍ന്ന് വിജയികള്‍ക്ക് പെംബ്രോക്ക് പൈന്‍സ് കമ്മിഷണര്‍ ആഞ്ചലോ കാസ്റ്റിലോ, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ നോയല്‍ മാത്യു , സാജന്‍ കുര്യന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു .

ഒന്നാം സീസണ്‍ വന്‍ വിജയമാക്കി തീര്‍ത്ത മയാമി മലയാളികളോട് സംഘാടകര്‍ നിസീമമായ നന്ദി രേഖപ്പെടുത്തി . സീസണ്‍ രണ്ടിലേക്ക് തയ്യാറടുപ്പുകള്‍ തുടങ്ങിയതായും അറിയിച്ചു .

Share This:

Comments

comments