നോര്‍ത്ത് അമേരിക്കന്‍ ഡാന്‍സ് അവാര്‍ഡുമായി മിത്രാസ് അപേക്ഷകള്‍ ക്ഷണിക്കുന്നു.

0
132

ജോയിച്ചൻ പുതുക്കുളം.

ന്യൂജേഴ്‌സി : നോര്‍ത്ത് അമേരിക്കന്‍ ഇന്ത്യക്കാരിലെ കലാവാസനകളെ തൊട്ടുണര്‍ത്തി ഉദാത്ത കലാവൈഭവ വിസ്മയങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള മിത്രാസ് ഈ വര്‍ഷം നിങ്ങള്‍ക്കായി നൂതന ഡാന്‍സ് ഫെസ്റ്റിവലുമായി രംഗത്തെത്തുന്നു .

“നോര്‍ത്ത് അമേരിക്കന്‍ ഡാന്‍സ് അവാര്‍ഡ് ഓഫ് മിത്രാസ് (നടനം) 2019.” നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ ടീമിന്റെ പേര്, ബന്ധപ്പെടേണ്ട ആളിന്റെ പേരും ഫോണ്‍ നമ്പറും, നിങ്ങളുടെ ഡാന്‍സ് പെര്‍ഫോമന്‍സിന്റെ ഒരു വീഡിയോ ക്ലിപ്പ് സഹിതംnadanam2019@gmail.com എന്ന ഈമെയിലില്‍ മാര്‍ച്ച് മുപ്പത്തിയൊന്നാം തിയ്യതിക്ക് മുന്‍പായി അയച്ചു തരിക . ഈ മത്സരത്തിന്റെ ഗ്രാന്‍ഡ്ഫിനാലെ മെയ് നാലിന് അരങ്ങേറുന്ന മിത്രാസ് ഫെസ്റ്റിവല്‍ 2019 നോടൊപ്പം നടത്തപെടുന്നതാണെന്നു ഇതിന്റെ ഡയറക്ടര്‍സ് ആയ സ്മിത ഹരിദാസും പ്രവീണ മേനോനും കോര്‍ഡിനേറ്റര്‍സ് ആയ നീലിമ നായരും മറീന ആന്റണിയും അറിയിച്ചു. മത്സരത്തിന്റെ വിധികര്‍ത്താക്കളായി പ്രസിദ്ധ മോഹിനിയാട്ടം നര്‍ത്തകിയും മികച്ച കോറിയോഗ്രാഫറും ആയ ഡോക്ടര്‍ സുനന്ദ നായരും, പ്രശസ്ത സിനിമ താരം മാന്യ നായിഡുവും സുപ്രസിദ്ധ ബോളിവുഡ് കൊറിയോഗ്രാഫര്‍ നീരവ് ബാവ്‌ലേച്ഛയും ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അമേരിക്കയില്‍ ഇന്ത്യന്‍ കലാകാരന്മാരുടെ പ്രത്യേകിച്ച് മലയാളി കലാപ്രതിഭകളുടെ വളര്‍ച്ചക്ക് കളമൊരുക്കുവാനും , ഗാനനടനഅഭിനവ വിസ്മയങ്ങള്‍ക്കു കലാവേദികള്‍ ഒരുക്കി അവരെ കലാസ്വാദക ഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു പ്രശസ്തിയുടെ പടവുകള്‍ കയറുവാന്‍
മിത്രാസ് ഗ്രൂപ്പ് എപ്പോഴും ശ്രമിക്കുമെന്ന് ചെയര്‍മാന്‍ രാജന്‍ ചീരനും പ്രസിഡന്റ് ഷിറാസ് യൂസഫും അഭിപ്രായപ്പെട്ടു .

Share This:

Comments

comments