റജി ചെറിയാന്‍ ഫോമാ മെംബേര്‍സ് റിലേഷന്‍സ് കമ്മറ്റി ചെയര്‍മാന്‍, സണ്ണി ഏബ്രഹാം കോര്‍ഡിനേറ്റര്‍.

0
116

ജോയിച്ചൻ പുതുക്കുളം. 

ഡാളസ്: ഫോമായിലെ അംഗസംഘടനകളുമായി നിരന്തരം സംവദിക്കാന്‍ പുതിയ കമ്മറ്റി നിലവില്‍വന്നു. ഈ കമ്മറ്റിയുടെ ചെയര്‍മാനായി സൗത്ത് ഈസ്റ്റ് റീജിയനില്‍ (അറ്റ്‌ലാന്റ) നിന്നുമുള്ള റജി ചെറിയാനും, കോര്‍ഡിനേറ്ററായി മിഡ്അറ്റ്‌ലാന്റിക് റീജിയനില്‍ നിന്നുമുള്ള സണ്ണി ഏബ്രഹാമിനെയും തിരഞ്ഞെടുത്തു. ഫോമായില്‍ ഇവരെ പ്രത്യേകം പരിചയപ്പെടുതണ്ടതില്ല. ഫോമായുടെ തുടക്കം മുതല്‍, പ്രവര്‍ത്തങ്ങളുടെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നവരാണ് ഇരുവരും. സംഘടനാപാടവം മുഖമുദ്രയാക്കിയിട്ടുള്ള ഇവര്‍, ഫോമായുടെ എഴുപത്തഞ്ചോളം അസോസിയേഷനുകളുമായി ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിയ്ക്കും.

റജി ചെറിയാന്‍ ഫോമായുടെ റീജിയണല്‍ വൈസ് പ്രേസിഡന്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍റെ (അമ്മ) സ്ഥാപകരില്‍ ഒരാളായ റജി ചെറിയാന്‍ ബാലജനസഖ്യത്തിലൂടെ സാംസ്കാരിക പ്രവര്‍ത്തനവും, കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ ഐസ് സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനവും ആരംഭിച്ചു. 1990 ല്‍ അമേരിക്കയില്‍ എത്തി, പിന്നീട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളിലെ മെമ്പറായും, പ്രസിഡന്റായും പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ “അമ്മയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.

അര നൂറ്റാണ്ടു മുന്‍പ് ബാലജനസഖ്യത്തിലൂടെ സംഘടനാ രംഗത്തേയ്ക്ക് കടന്നു വന്ന സണ്ണി എബ്രഹാം, പ്രമുഖ യുവജനപ്രസ്ഥാനങ്ങളിലും മുംബൈയിലെ മലയാളി സംഘടനകളിലും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് 1975 ല്‍ അമേരിക്കയിലേക്ക് കടന്നുവരുന്നത്. ഫോമയുടെ രൂപീകരണത്തിനു മുന്‍പുണ്ടായിരുന്ന സംയുക്തസംഘടനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പ്രഥമ ന്യൂയോര്‍ക്ക് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും, രണ്ടാമത്തെ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയായില്‍ നടന്നപ്പോള്‍ നേതൃത്വം നല്കുകയും ചെയ്തു. ഇപ്പോള്‍ ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിക്കുന്ന സണ്ണി എബ്രഹാം 2014 ലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്റെ വിജയശില്‍പികളില്‍ ഒരാളാണ്.

ഫോമായുടെ ഈ കമ്മറ്റി, വളര്‍ന്നു കൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹത്തിനു പുത്തന്‍ ഉണര്‍വേകുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

Share This:

Comments

comments